മ​ക്ക​ര​പ്പ​റ​മ്പ്​ കോ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്കി​നെ​തി​രെ സി.​ബി​.െ​എ അ​ന്വേ​ഷ​ണം

കൊ​ച്ചി: 500,1000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച സ​മ​യ​ത്ത്​ എ​ട്ടു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ച്ചെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ​ർ‍വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​നെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചും കെ​.​വൈ.​സി മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യും വ​ൻ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​​ സി.​ബി.​െ​എ കൊ​ച്ചി യൂ​നി​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്​. ബാ​ങ്ക്​ സെ​ക്ര​ട്ട​റി ഹ​നീ​ഫ പെ​രി​ഞ്ചീ​രി, ബാ​ങ്ക്​ പ​റ​വ​ക്ക​ല്‍ ശാ​ഖ മാ​നേ​ജ​ര്‍ പി. ​അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, ച​ട്ടി​പ്പ​റ​മ്പ് ശാ​ഖ മാ​നേ​ജ​ര്‍ എ​ന്‍.​പി. പ്രി​യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം. മ​ക്ക​ര​പ്പ​റ​മ്പ് സ​ർ‍വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ൽ എ​ട്ടു​കോ​ടി രൂ​പ നി​ക്ഷേ​പി​െ​ച്ച​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന്​ മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ധി​കൃ​ത​ര്‍, ഐ.​ഡി.​ബി.​ഐ ബാ​ങ്കി​​െൻറ മ​ല​പ്പു​റം ശാ​ഖ, ഐ.​സി.​ഐ.​സി.​ഐ ബാ​ങ്കി​​െൻറ മ​ല​പ്പു​റം ശാ​ഖ, പെ​രി​ന്ത​ല്‍മ​ണ്ണ അ​ര്‍ബ​ന്‍ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക്, മ​ഞ്ചേ​രി അ​ര്‍ബ​ന്‍ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​​െൻറ ഇ​രു​മ്പു​ഴി ശാ​ഖ എ​ന്നി​വ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും.

മ​ക്ക​ര​പ്പ​റ​മ്പ് സ​ർ‍വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​നു​കീ​ഴി​ലെ പ്ര​ധാ​ന ശാ​ഖ​ക​ളാ​യ  ച​ട്ടി​പ​റ​മ്പ്, പ​റ​വ​ക്ക​ല്‍, വ​ട​ക്കാ​ങ്ങ​ര, പ​ഴ​മ​ല്ലൂ​ര്‍ ടൗ​ണ്‍, പ​ഴ​മ​ല്ലൂ​ര്‍ പ്ര​ധാ​ന ശാ​ഖ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ഈ ​ആ​റ് ശാ​ഖ​ക​ളി​ല്‍   ന​വം​ബ​ര്‍ 10മു​ത​ല്‍ 14വ​രെ 8.71 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​താ​യാ​ണ് സി.ബി.​െഎ ക​ണ്ടെ​ത്തി​യ​ത്.

നോ​ട്ടു നി​രോ​ധ​ന​മേ​ര്‍പ്പെ​ടു​ത്തി​യ ന​വം​ബ​ര്‍ എ​ട്ടി​ന് 1,68,44,500 രൂ​പ​യാ​യി​രു​ന്നു മ​ക്ക​ര​പ്പ​റ​മ്പ്​ സ​ർ​വി​സ്​ കോ ​ഒാ​പ​റേ​റ്റി​വ്​ ബാ​ങ്കി​​െൻറ ക്ലോ​സി​ങ് ബാ​ല​ന്‍സ്. എ​ന്നാ​ൽ, ന​വം​ബ​ർ 14ലെ  ​ക്ലോ​സി​ങ് ബാ​ല​ന്‍സ് 10,39,99,000 രൂ​പ​യാ​ണെ​ന്ന്​ സി.​ബി​.െ​എ വ്യ​ക്​​ത​മാ​ക്കി. നി​ക്ഷേ​പ​മാ​യി കി​ട്ടി​യ ഈ ​തു​ക​യി​ല്‍ 1.66 കോ​ടി ന​വം​ബ​ര്‍ 11ന് ​മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്കി​ലും ഒ​രു​കോ​ടി 20 ല​ക്ഷം രൂ​പ ന​വം​ബ​ര്‍ 13, 15 തീ​യ​തി​ക​ളി​ലാ​യി  ഐ.​ഡി.​ബി.​ഐ ബാ​ങ്കി​​െൻറ മ​ല​പ്പു​റം ശാ​ഖ​യി​ലും ര​ണ്ടു​കോ​ടി രൂ​പ ന​വം​ബ​ര്‍ 14ന് ​െ​എ.​സി.​ഐ.​സി.​ഐ ബാ​ങ്കി​ലും മൂ​ന്നു​കോ​ടി രൂ​പ പെ​രി​ന്ത​ല്‍മ​ണ്ണ അ​ര്‍ബ​ന്‍ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ലും 25 ല​ക്ഷം മ​ഞ്ചേ​രി അ​ര്‍ബ​ന്‍ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ലും നി​ക്ഷേ​പി​ച്ച​താ​യി വ്യ​ക്​​താ​മ​യി​ട്ടു​ണ്ട്​. ഹ​നീ​ഫ പെ​രി​ഞ്ചീ​രി, പി.​അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, പ്രി​യ എ​ന്നി​വ​രൊ​ഴി​കെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പ​ണം നി​ക്ഷേ​പി​ച്ച​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും സി.​ബി.​ഐ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. വ​ൻ​തോ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ച വ്യ​ക്​​തി​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നും സി.​ബി.​െ​എ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്​.

നോ​ട്ട് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ 2016 ന​വം​ബ​ര്‍ എ​ട്ടു​മു​ത​ല്‍ 15വ​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ പ്ര​തി​ക​ള്‍ റ​ദ്ദാ​ക്കി​യ 500‍െൻ​റ​യും 1000ത്തി​​െൻറ​യും നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കാ​ന്‍ അ​ന​ധി​കൃ​ത​മാ​യി അ​വ​സ​ര​മൊ​രു​ക്കി​യ​താ​യാ​ണ്​ സി.​ബി.​ഐ​ക്ക്​ വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്​.

നോ​ട്ട്​ നി​രോ​ധ​ന​കാ​ല​ത്ത്​ 115 അ​ക്കൗ​ണ്ട്​ തു​ട​ങ്ങി- സി.​ബി.​െ​എ

കൊ​ച്ചി: മ​ക്ക​ര​പ്പ​റ​മ്പ്​ സ​ര്‍വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​​െൻറ ച​ട്ടി​പ​റ​മ്പ്, പ​റ​വ​ക്ക​ല്‍ ശാ​ഖ​ക​ളി​ൽ ന​വം​ബ​ര്‍ 10 മു​ത​ല്‍ ഡി​സം​ബ​ര്‍ 29 വ​രെ 115 പു​തി​യ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​താ​യി സി.​ബി.​െ​എ. ഇ​ത്ത​ര​ത്തി​ൽ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കെ.​വൈ.​സി മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും സി.​ബി.​െ​എ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി.
ഇൗ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച മി​ക്ക അ​ക്കൗ​ണ്ട്​ ഫോ​റ​ത്തി​ലും ഫോ​ട്ടോ പ​തി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​തെ, നോ​ട്ട്​ നി​ക്ഷേ​പി​ക്കാ​ന്‍ ന​ല്‍കി​യ സ്ലി​പ്പി​െ​ല​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​െ​ല​യും ഒ​പ്പു​ക​ള്‍ ത​മ്മി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്നും സി.​ബി.​ഐ പ​റ​യു​ന്നു. നോ​ട്ട്​ നി​ക്ഷേ​പി​ക്കാ​നാ​യി ന​ല്‍കി​യ 58 സ്ലി​പ്പു​ക​ളി​ല്‍ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​നാ​യി ന​ല്‍കി​യ ഫോ​റ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്​. ഇ​തി​ലൂ​ടെ അ​ക്കൗ​ണ്ടി​ല്ലാ​ത്ത പ​ല​രി​ല്‍നി​ന്നും പ​ണം സ്വീ​ക​രി​ച്ച​താ​യാ​ണ് സി.​ബി​.െ​എ സം​ശ​യി​ക്കു​ന്ന​ത്​. ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത ചി​ല വ്യ​ക്​​തി​ക​ളി​ല്‍നി​ന്ന് ബാ​ങ്ക്​ അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി​യ നോ​ട്ടു​ക​ള്‍ സ്വീ​ക​രി​ച്ച് ബാ​ങ്കി​ലെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഉ​ട​മ​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ക്ഷേ​പി​ച്ച​താ​യും വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സാ​ങ്ക​ല്‍പി​ക പേ​രു​ക​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്ന​താ​യും സം​ശ​യ​മു​ണ്ടെ​ന്നു​മാ​ണ്​ സി.​ബി.​െ​എ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്​.
വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത നി​ക്ഷേ​പം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച​തി​ലൂ​ടെ ബാ​ങ്ക്​ അ​ധി​കൃ​ത​ർ കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ വ​ഞ്ചി​ക്കു​ക​യും സ​ര്‍ക്കാ​റി​ന് വ​ന്‍ ന​ഷ്​​ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് സി.​ബി.​​െ​എ​യു​ടെ ആ​രോ​പ​ണം.

Tags:    
News Summary - CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.