കൊച്ചി: കേരള ഹൈകോടതിയിലെ സി.ബി.ഐ സ്റ്റാൻ്റിങ്ങ് കൗൺസെൽ നിയമനത്തിന്റെ പേരിൽ പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനില്‍ ആൻറണി തന്റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. താന്‍ പറയുന്ന അഭിഭാഷകനെ സി.ബി.ഐ സ്റ്റാൻഡിങ് കോണ്‍സല്‍ ആയി നിയമിക്കുമെന്നതിനാണ് പണം വാങ്ങിയത്.
2013ലാണ് പണം നല്‍കിയത്. എന്നാല്‍, നിയമനം വന്നപ്പോള്‍ താൻ നിർദേശിച്ചയാൾക്ക് ലഭിച്ചില്ല. ഒരു ഡ്യൂട്ടി പെയ്ഡ് കവറിലാണ് 25 ലക്ഷം രൂപ കൊടുത്തത്. പണം തിരികെ ലഭിക്കാതെ വന്നപ്പോൾ ആൻറണിയുടെ സന്തത സഹചാരിയായ പി.ജെ. കുര്യനെ സമീപിച്ചു. ഒന്നും നടക്കാതെ വന്നപ്പോൾ അന്തരിച്ച പി.ടി. തോമസിനെ സമീപിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ അഞ്ച് തവണയായിട്ടാണ് തുക തിരിച്ചുകിട്ടിയത്. ഈ കാര്യങ്ങള്‍ അനില്‍ ആൻറണി നിഷേധിച്ചാല്‍ സംവാദത്തിന് തയാറാണെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.പി.എ സര്‍ക്കാറുകളുടെ കാലത്ത് ഡല്‍ഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനിൽ. യു.പി.എ ഭരണകാലത്ത് നിരവധി അഴിമതികള്‍ അനില്‍ ആൻറണി നടത്തിയിട്ടുണ്ട്. ഡൽഹിയില്‍ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടില്‍നിന്ന് നിര്‍ണായക രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍ക്കുന്നതായിരുന്നു അനിലിന്റെ പ്രധാന ജോലി. പ്രതിരോധ രേഖകള്‍ എങ്ങനെ ചോര്‍ന്നു എന്ന് എൻ.ഡി.എ സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.