ഗെസ്റ്റ് ഹൗസില്‍ വാടക കൊടുക്കാതെ താമസിച്ചതിന് സി.ബി.ഐക്കെതിരെ വിജിലന്‍സ് കേസ്

കൊച്ചി: സി.ബി.ഐക്കെതിരെ വിജിലന്‍സ് കേസെടുത്തു! സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസുകളില്‍ വാടക കൊടുക്കാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ സംസ്ഥാന സര്‍ക്കാറിന് വന്‍തുക നഷ്ടം വരുത്തിയെന്ന പരാതിയിലാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് എസ്.പി, എറണാകുളം ജില്ലാ കലക്ടര്‍, തിരുവനന്തപുരത്തെ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍, എറണാകുളം ഇടപ്പള്ളിയിലെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

വിവരാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍െറ അതിഥിമന്ദിരങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ വാടകയിനത്തില്‍ 10 കോടിയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു പരാതി.

തുടര്‍ന്ന് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു. ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈ.എസ്.പി ബിജിമോന്‍ നടത്തിയ ത്വരിതപരിശോധനയില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയിരുന്നു. സി.ബി.ഐയില്‍നിന്ന് നഷ്ടം ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Tags:    
News Summary - CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.