കൊച്ചി: കെട്ടിടനിര്‍മാണക്കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ.
കഴിഞ്ഞദിവസം പിടിയിലായ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമീഷണര്‍ എ.കെ. പ്രതാപ്, അസി.ലേബര്‍ കമീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്സ്മെന്‍റ് ഓഫിസര്‍ സി.പി. സുനില്‍ കുമാര്‍, കെ.കെ. ബില്‍ഡേഴ്സ് എച്ച്.ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടത്.
സി.ബി.ഐ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ശനിയാഴ്ച രാവിലെ 11ന് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി നിര്‍ദേശം നല്‍കി. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റി. കോഴിക്കോട് ഐ.ഐ.എമ്മിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.കെ.ബില്‍ഡേഴ്സിന്‍െറ എച്ച്.ആര്‍ മാനേജര്‍ പി.കെ. അനീഷില്‍നിന്ന് കൈക്കൂലി വാങ്ങവേയാണ് പ്രതികള്‍ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.