കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിൽ സ്ഥാപിച്ച രണ്ട് സി.സി.ടി.വി കാമറകളുടെ കണക്ഷൻ വിച്ഛേദിച്ചതായി ആക്ഷേപം. യാത്രക്കാരുടെ നിരന്തര പരാതിയുയർന്നതിനെതുടർന്ന് 2015ൽ പീറ്റർ കെ. എബ്രഹാം ഡയറക്ടറായിരുന്ന സമയത്താണ് കാമറകൾ സ്ഥാപിച്ചത്. കസ്റ്റംസിെൻറ ഭാഗത്തുനിന്ന് നിരന്തര സമ്മർദം വന്നതിനെതുടർന്നാണ് വിച്ഛേദിച്ചതെന്നാണ് വിമാനത്താവള അതോറിറ്റിയുടെ വാദം.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒാഫിസിനോട് ചേർന്നവയാണിവ. എന്നാൽ, വിമാനത്താവളത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ മുഴുവൻ ഉത്തരവാദിത്തവും അതോറിറ്റിക്കാണെന്ന് കസ്റ്റംസ് പറയുന്നു. കണക്ഷൻ നൽകുന്നതും വിച്ഛേദിക്കുന്നതും തങ്ങളല്ലെന്നുമാണ് അവരുടെ നിലപാട്. മൂന്നുവർഷം മുമ്പ് കസ്റ്റംസ് ഹാളിൽ ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് ശേഷമാണ് കൂടുതൽ കാമറകൾ വന്നത്.
അതേസമയം, വിമാനത്താവളത്തിൽ കുറച്ച് മാസങ്ങളായി ഒരു സ്കാനിങ് യന്ത്രവും മെറ്റൽ ഡിറ്റക്ടർ വാതിലും (ഡി.എഫ്.എം.ഡി) മാത്രമാണ് കസ്റ്റംസ് പ്രവർത്തിപ്പിക്കുന്നത്. രണ്ട് യന്ത്രങ്ങളുണ്ടായിട്ടും ഒന്നുമാത്രം പ്രവർത്തിക്കുന്നതിനാൽ ബാഗേജുകൾക്കായി യാത്രക്കാരുടെ നീണ്ടനിരയാണ്. നേരത്തെയുണ്ടായിരുന്ന രണ്ട് യന്ത്രങ്ങളിൽ ഒന്ന് കസ്റ്റംസ് ഒഴിവാക്കിയിരുന്നു. തുടർന്ന് ഡയറക്ടറുടെ നിർദേശപ്രകാരം അധികമായി ഒരു യന്ത്രം കസ്റ്റംസിന് കൈമാറി.
എന്നാൽ, ഡി.എഫ്.എം.ഡി ഇല്ലാത്തതിനാൽ യന്ത്രം പ്രവർത്തിപ്പിക്കാനാകിെല്ലന്നായിരുന്നു കസ്റ്റംസ് വാദം. തുടർന്ന് ഡയറക്ടർ ഡി.എഫ്.എം.ഡിയും അനുവദിച്ചെങ്കിലും ഇതും പ്രവർത്തിപ്പിക്കുന്നില്ല. നിലവിൽ അതോറിറ്റി നൽകിയ ഒരു യന്ത്രം മാത്രമാണ് പ്രവർത്തിക്കുന്നത്. വിഷയം കഴിഞ്ഞ ഉപദേശകസമിതി യോഗത്തിൽ ചർച്ചയായെങ്കിലും കസ്റ്റംസിനെ പ്രതിനിധാനം ചെയ്ത് ആരും പെങ്കടുത്തില്ല.
സൗദി എയർലൈൻസ് ഒക്ടോബറിലും എയർ ഇന്ത്യ വരുംമാസങ്ങളിലും സർവിസ് പുനരാരംഭിക്കും. കൂടുതൽ സ്കാനിങ് യന്ത്രങ്ങൾ സ്ഥാപിച്ചില്ലെങ്കിൽ യാത്രക്കാർ ബാഗേജുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും. ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ടാലേ പ്രശ്നത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.