'ശൈലജ ടീച്ചറെ മന്ത്രിയാക്കണം' സെലിബ്രിറ്റികളുടെ ഓൺലൈൻ കാമ്പയിൻ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ. ശൈലജ ടീച്ചർക്ക് മന്ത്രിപദം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ സെലിബ്രിറ്റികളും രംഗത്തുണ്ട്. പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, വിനീത് ശ്രീനിവാസൻ, റിമ കല്ലിങ്കൽ, വിധു പ്രതാപ്, ഗീതു മോഹൻദാസ്, രജിഷ വിജയൻ, രഞ്ജിത് ശങ്കർ തുടങ്ങിയവരാണ് ശൈലജ ടീച്ചറെ മന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് ഒരു തരത്തിലുമുള്ള ന്യായീകണങ്ങളുമില്ലെന്ന് പാർവതി പറഞ്ഞു. പ്രാപ്തിയുള്ളതുമായ ഭരണത്തെക്കാൾ പ്രധാനം എന്താണെന്നും ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരികയെന്നും പാർവതി പറയുന്നു.

പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്,

'ഇതിനേക്കാൾ നല്ലത് ഞങ്ങൾ അർഹിക്കുന്നു! #bringourteacherback നമ്മുടെ കാലത്തെ ഏറ്റവും പ്രാപ്തിയുള്ള നേതാക്കളിൽ ഒരാൾ! അപൂർവമാണ്, ശരിക്കും! ഏറ്റവും അടിയന്തിരമായ മെഡിക്കൽ അത്യാഹിതങ്ങളിലൂടെ സംസ്ഥാനം കടന്നു പോയപ്പോൾ അവർ നയിച്ചു. ജന്മനാടായ കണ്ണൂരിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് 60,963 വോട്ടുകൾക്ക് അവർ വിജയിച്ചു. തകർപ്പൻ വിജയം. 140 അംഗ നിയമസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. COVID-19 ന്റെ രണ്ടാം തരംഗത്തോട് നമ്മൾ ഇപ്പോഴും പോരാടുമ്പോൾ, കേരളത്തിലെ സി പി എം അവരെ പാർട്ടി വിപ്പ് റോളിലേക്ക് മാറ്റാൻ തീരുമാനിക്കുന്നു ??! ഇത് യാഥാർഥ്യമാണോ?

Full View

പെണ്ണിനെന്താ കുഴപ്പം'. നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോൾ അതേ വാചകമാണ് റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

റിമ കല്ലിങ്കലിന്റെ വാക്കുകൾ –

പെണ്ണിനെന്താ കുഴപ്പം..? റെക്കോർഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വർഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മിൽ പിന്നെ എന്തിനാണുള്ളത്? പാർട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്'.

ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ ഫേസ്ബുക്കിലാണ് റിമ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ശൈലജ ടീച്ചറും ഗൗരിയമ്മയും ഒന്നിച്ചുള്ള ചിത്രവും റിമ പോസ്റ്റു ചെയ്തിട്ടുണ്ട്. നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിയമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു.

Full View

Tags:    
News Summary - Celebrity online campaign 'Shailaja teacher should be made a minister'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.