യൂട്യൂബ് ഈയിടെയായി കാഴ്ചക്കാരെ വല്ലാതെ നിരീക്ഷിച്ചുവരുന്നുണ്ട്. യൂട്യൂബ് പ്രീമിയം അനൗൺസ് ചെയ്ത് പ്രവർത്തിച്ചുതുടങ്ങിയതു മുതൽക്കാണ് കാഴ്ചക്കാരിൽ യൂട്യൂബ് ചെറുതായൊന്നു പിടിമുറുക്കിയത്. ഉപയോക്താക്കളിൽനിന്ന് പരമാവധി ലാഭമുണ്ടാക്കുക എന്നതുതന്നെയാണ് ലക്ഷ്യം.
പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വിഡിയോ ആസ്വദിക്കണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന നിബന്ധനക്കൊപ്പം ഇപ്പോൾ മറ്റൊന്നുകൂടി തുടങ്ങുകയാണ് യൂട്യൂബ്. പ്രീമിയം അംഗങ്ങളല്ലാത്തവർ വിഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ പോസ് ചെയ്താൽ ആ സമയം പരസ്യങ്ങൾ പ്ലേ ചെയ്യുന്ന പുതിയ സംവിധാനമാണ് നിലവിൽ വരുന്നത്.
അതായത് വിഡിയോ കാണൽ നിർത്തിയാലും പരസ്യം കണ്ടിട്ടേ പോകാൻ പറ്റൂ എന്ന് ചുരുക്കം. ‘പോസ് ആഡ്’ എന്ന ഈ ഫീച്ചർ ഇനി നമ്മുടെ കൺമുന്നിൽ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഈ പരസ്യങ്ങൾ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നാണ് മാർക്കറ്റിങ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.