സെൻസസുമായി സർക്കാർ മുന്നോട്ട്​; ആശങ്കയുമായി പ്രതിപക്ഷം

തിരുവനന്തപുരം: സെൻസസ്​ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ സംസ്ഥാനസർക്കാർ തീരുമാനം. സെൻസസി​​െൻറ ആദ്യഘട്ടമായ വീടുകളുടെ കണക്കെടുപ്പ് മേയ്​ ഒന്ന്​ മുതൽ 31വരെയും രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒമ്പത്​ മുതൽ 28 വരെയും നടത്തുമെന്ന്​ ഇൗ വിഷയത്തിൽ ചേർന്ന സർവകക്ഷിയോഗശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വീടുകളുടെ പട്ടിക തയാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടം ജനസംഖ്യാ കണക്കെടുപ്പാണ്​. എൻ.പി.ആറും സെൻസസും ഒരുമിച്ച്​ നടപ്പാക്കുന്നതിൽ കേന്ദ്രം വിശദീകരണത്തിന്​ മുതിരാത്ത സാഹചര്യത്തിൽ സെൻസസ്​ നടപടികളുമായി മുന്നോട്ട്​ പോകുന്നതിൽ പ്രതിപക്ഷം പ്രകടിപ്പിച്ച കടുത്ത ആശങ്ക നിലനിൽ​െക്കയാണ്​ സർക്കാർ തീരുമാനം. മുസ്​ലിം ലീഗ്​ പ്രതിനിധിസംഘം രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട്​ ആശങ്ക അറിയിച്ചിരുന്നു.

സെൻസസ്​ നടപ്പാക്കേണ്ടത്​ അനിവാര്യമാണെന്ന്​ സർവകക്ഷി യോഗം വിലയിരുത്തിയെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. എൻ.പി.ആറുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെച്ചിട്ടുണ്ട്​. സെൻസസുമായി മുന്നോട്ട്​ പോവും. ഒരു തരം ആശങ്കയും ഇക്കാര്യത്തിൽ വേണ്ട. എൻ.പി.ആറിൽ നിന്നാണ്​ എൻ.ആർ.സി ഉണ്ടാക്കുന്നത്​. അതിനാൽ എൻ.പി.ആർ പുതുക്കുന്ന യാതൊന്നും സംസ്ഥാനത്ത്​ ഉണ്ടാവില്ല​. 31 ചോദ്യങ്ങളാണ്​ കേന്ദ്രം സെൻസസ്​ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 2013 ലെ ചോദ്യവുമായി ഇതിൽ കാര്യമായി വ്യത്യാസമില്ല. നിലവിൽ രാജ്യ​െത്ത സാഹചര്യം ആശങ്കക്ക്​ വകയുള്ളതാണ്​. ഇൗ ആശങ്കയിൽ അസ്വാഭാവികതയില്ല. ഇത്​ നീക്കാനുള്ള ഇടപെടൽ സർക്കാർ നടത്തും. സെൻസസുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ നിലയിൽ സെൻസസ്​ ​ആരംഭിച്ചാൽ അത്​ എൻ.പി.ആറിലേക്കുള്ള വഴിയായിരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല യോഗശേഷം മാധ്യമങ്ങളോട്​ വ്യക്തമാക്കി. എൻ.പി.ആറും സെൻസസും ഒരുമിച്ചാണ്​ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കുകയു​ം സംസ്ഥാനങ്ങളോട്​ നിർ​േദശം നൽകുകയും ചെയ്​ത​ത്​. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ എൻ.പി.ആർ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. പക്ഷേ യാതൊരു വിശദീകരണവും ഇതുവരെ കേന്ദ്രം നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ വ്യക്തമായ വിശദീകരണം നൽകാതെ ഏപ്രിൽ ഒന്ന്​ മുതലുള്ള സെൻസസ്​ നടപടികളുമായി മുന്നോട്ടുപോകുന്നത്​ ശരിയല്ല.

തങ്ങൾ സെൻസസിന്​ അനുകൂലമാണ്​. സെൻസസ്​ രാജ്യത്ത്​ വേണ്ടതാണ്​. 2003 ലെ ഭേദഗതി അനുസരിച്ച്​ എൻ.പി.ആർ ഉണ്ടായാൽ എൻ.ആർ.സിയിലേക്ക്​ പോകാൻ എളുപ്പമാണ്​. വ്യക്തത വരുത്തിയ ശേഷമാകണം സെൻസസ്​ ആരംഭിക്കേണ്ടത്​ എന്നതിൽ ഉറച്ച്​ നിൽക്കുന്നു. അല്ലാതെ സെൻസസ്​ നടപടിയുമായി പോവുന്നത്​ ആപത്താണെന്ന കാര്യം ധരിപ്പിച്ചെങ്കിലും സർക്കാർ സെൻസസ്​ നടപടികളുമായി മുന്നോട്ട്​ പോവുകയാണ്​. അതിൽ യു.ഡി.എഫ്​ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - census in kerala will start soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.