കൊച്ചി: ക്രൈസ്തവ സഭയിലെ ഓര്ത്തഡോക്സ്, യാക്കോബായ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നതിനിടെ ഇതുസംബന്ധിച്ച കേസുകളിൽ നിലപാട് മാറ്റി കേന്ദ്രസർക്കാർ. കേസുകളിൽ യാക്കോബായ വിഭാഗത്തിന് എതിരായ സമീപനം സ്വീകരിേക്കണ്ടെന്ന നിലപാടിലാണ് കേന്ദ്രമിപ്പോൾ.
അതേസമയം, ഒാർത്തഡോക്സ് വിഭാഗത്തിെൻറ വെറുപ്പ് സമ്പാദിക്കാതിരിക്കാനും ശ്രദ്ധിക്കും.സഭ തർക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച നിർദേശം കേന്ദ്രസർക്കാർ സംസ്ഥാനത്തെ അസി. സോളിസിറ്റർ ജനറലിന് കൈമാറി.കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്ത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്രസർക്കാർ പുതിയ നിലപാടാണെടുക്കുക.
2019ലെ ഉത്തരവ് 2021 ജനുവരി എട്ടിനകം നടപ്പാക്കിയില്ലെങ്കിൽ ഏറ്റെടുക്കൽ നടപടിക്ക് സി.ആര്.പി.എഫിന് നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവിട്ടാൽ നടപ്പാക്കുമെന്ന മറുപടിയാണ് ഈ കേസിൽ കേന്ദ്രസർക്കാറിനുവേണ്ടി എ.എസ്.ജി ഹൈകോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ, ഇതിനിടെയാണ് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖേന സഭ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്ന പ്രഖ്യാപനം വന്നത്. ഇതോടെ കോടതി ഉത്തരവിട്ടാൽ നടപ്പാക്കാമെന്ന കേന്ദ്രനിലപാട് തിരിച്ചടിയായി. പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്ര സർക്കാർ എ.എസ്.ജിക്ക് നിർദേശവും നൽകി ലഭിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാറിനുവേണ്ടി എറണാകുളം ജില്ല കലക്ടർ അപ്പീൽ നൽകിയതോടെ പുനഃപരിശോധന ഹരജിക്ക് പകരം അപ്പീലിൽ കേന്ദ്രസർക്കാർ മുൻ നിലപാടിന് വിരുദ്ധമായ തീരുമാനം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
പള്ളിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിലാണെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലല്ലാതെ കേന്ദ്രസേനയുടെ സഹായം ലഭ്യമാക്കാനാകില്ലെന്നുമാണ് പുതുതായി അറിയിച്ചത്. ഉടനടി മറുപടി അറിയിക്കേണ്ടിവന്നതുകൊണ്ടാണ് സിംഗിൾ ബെഞ്ച് മുമ്പാകെ മറ്റൊരു നിലപാട് അറിയിക്കേണ്ടി വന്നതെന്നും വ്യക്തമാക്കി. ഇതോടെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് ഈ മാസം 15 വരെ തടഞ്ഞത്.
യാക്കോബായ വോട്ടുകളിൽ കണ്ണുവെച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിെൻറയും നീക്കം സഭ വിഷയവുമായി ബന്ധപ്പെട്ട നിയമനടപടികളിൽ പ്രതിഫലിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ സംവിധാനങ്ങൾ മടിച്ചുനിന്നാൽ കോടതി നിലപാട് എന്തായിരിക്കുമെന്നതും വരുംദിവസങ്ങളിൽ ശ്രദ്ധേയമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.