തൃശൂർ: തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ മരണം രജിസ്റ്റർ ചെയ്യുന്നതിന് പുറമെ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും ഒാൺൈലൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രനിർദേശം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ സെൻറർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചും പുറത്തിറക്കിയ മാർഗരേഖയിലാണ് എൻ.സി.ഡി.ഐ.ആർ-ഇ മോർട്ടാലിറ്റി സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നത്. ഈ നിർദേശത്തെക്കുറിച്ച് തദ്ദേശ വകുപ്പ് ജനനമരണ വകുപ്പ് രജിസ്ട്രേഷൻ വിഭാഗത്തിന് അറിവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മരണ രജിസ്ട്രേഷൻ നടപടി ലഘൂകരിക്കാനും ആശുപത്രികളിൽ രജിസ്റ്റർ സൂക്ഷിക്കൽ എളുപ്പമാക്കാനും മരണം സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകളെ സംബന്ധിച്ച പഠനത്തിനും വിലയിരുത്തലിനുമാണ് മരണകാരണ റിപ്പോർട്ടുകൾ കൃത്യമായി സൂക്ഷിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നതെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിന് വിവരശേഖരണം ഉപകാരപ്പെടുമെന്ന് എടുത്തുപറയുന്നു.
കോവിഡ് മരണങ്ങളെത്ര നടന്നുവെന്നത് സംബന്ധിച്ച വ്യക്തമായ കണക്ക് സർക്കാറുകളുടെ പക്കലില്ലെന്നതിെൻറ വെളിച്ചത്തിലാണ് നിർദേശം. ഹൃദയസ്തംഭനം, ന്യുമോണിയ എന്നിവയാലാണ് മരിക്കുന്നതെന്നതിനാൽ പല കോവിഡ് മരണങ്ങളും രേഖയിൽ ഇല്ല. കോവിഡിനെത്തുടർന്നുള്ള അത്യാഹിതം എന്ന് മരണകാരണം രേഖപ്പെടുത്താൻ സംസ്ഥാന സർക്കാറിെൻറ 'സേവന' പോർട്ടലിൽ സംവിധാനവും ഇല്ലായിരുന്നു. ഈ ന്യൂനത പരിഹരിച്ച് രജിസ്ട്രേഷനിൽ മരണകാരണം കോവിഡ് ഉൾപ്പെടുത്തി ഒരാഴ്ച മുമ്പാണ് പോർട്ടൽ നവീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.