പാലക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ 2023ലെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് (സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്) മലബാര്‍ മില്‍മക്ക്. രാജ്യത്ത് ഊര്‍ജ സംരക്ഷണ രംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന പരമോന്നത പുരസ്കാരമാണിതെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡെയറി വിഭാഗത്തിലാണ് മലബാര്‍ മില്‍മ ഈ അംഗീകാരം നേടിയത്.
ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തില്‍ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്.കെ. സിങ്ങില്‍നിന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി, എൻജിനീയറിങ് വിഭാഗം സീനിയര്‍ മാനേജര്‍ കെ. പ്രേമാനന്ദന് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ്, സീനിയര്‍ മാനേജര്‍ കെ. പ്രേമാനന്ദൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.