ന്യൂഡൽഹി: സ്വർണക്കടത്തിെൻറ രാഷ്ട്രീയ മാനങ്ങൾ വർധിക്കുന്നതിനിടയിൽ, കേസിെൻറ സൂക്ഷ്മ വശങ്ങൾ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ. എൻ.ഐ.എ നടത്തുന്ന അന്വേഷണത്തിെൻറ വിവിധ വശങ്ങൾ വെള്ളിയാഴ്ച അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുത്തിരുന്നു. സ്വർണക്കടത്ത് കേസിെൻറ അന്വേഷണം കേന്ദ്ര ഏജൻസികളിൽ സി.ബി.ഐയെ മറികടന്ന് എൻ.ഐ.എയെ ഏൽപിച്ചതു തന്നെ കേന്ദ്രസർക്കാറിനുള്ള പ്രത്യേക താൽപര്യം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണം എൻ.ഐ.എക്ക് വിട്ടത്. ഇതേതുടർന്ന് എൻ.ഐ.എ നടത്തുന്ന അന്വേഷണത്തിെൻറ രീതികൾ യോഗം അവലോകനം ചെയ്തു.
യു.എ.ഇ കണക്ഷൻ കൂടിയുള്ള സ്വർണക്കടത്ത് കേസിൽ വിവിധ ദിശകളിലേക്ക് വിപുലാന്വേഷണം നടക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് കേന്ദ്രത്തിെൻറ സവിശേഷ താൽപര്യം.
നയതന്ത്ര ചാനലിൽ നടന്ന സ്വർണക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ചുഴിഞ്ഞ് പരിശോധിക്കുന്നുണ്ട്. ഒപ്പം, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന സംശയങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം രാഷ്ട്രീയ ഗതി തിരിക്കാൻ പോലും പര്യാപ്തവുമാണ്. രാജ്യത്തെ ഏക ഇടതു മന്ത്രിസഭയെ ചുറ്റിപ്പറ്റി ബി.ജെ.പി നയിക്കുന്ന സർക്കാറിന് കീഴിലുള്ള കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തിന് രാഷ്ട്രീയ മാനങ്ങളേറെ.
കസ്റ്റംസ്, എൻ.ഐ.എ, ധനകാര്യ വകുപ്പിെൻറ അന്വേഷണ വിഭാഗങ്ങൾ, വിദേശകാര്യം എന്നിങ്ങനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവിധ വിഭാഗങ്ങളെല്ലാം കേന്ദ്രത്തിെൻറ അധികാര പരിധിയിലാണ് വരുന്നത്.
തക്ക തെളിവുകളുടെ പിൻബലത്തോടെ എത്ര ഉന്നതരിലേക്കും അന്വേഷണവും ചോദ്യം ചെയ്യലും നീളും. ഹൈദരാബാദിലെ എൻ.ഐ.എ ദക്ഷിണ മേഖലാ ആസ്ഥാനത്തിനു കീഴിലാണ് സ്വർണക്കടത്തു കേസിൽ അന്വേഷണം നടക്കുന്നത്. ഫൈസൽ ഫരീദിെൻറ പാസ്പോർട്ട് റദ്ദാക്കുന്നതിെൻറ നടപടി ക്രമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇമിേഗ്രഷൻ വിഭാഗമാണ് ചെയ്യേണ്ടത്. ഇതിെൻറ ഭാഗമായി ഫൈസൽ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.