ന്യൂഡൽഹി: വിമാന നിരക്ക് വർധനവിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്. രാജ്യസഭയിൽ എളമരം കരീം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വ്യോമയാന മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷം വിമാന നിരക്ക് വിപണിക്ക് അനുസൃതമാണ്. നിരക്ക് നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാറല്ല. വിപണി നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചാണ് വിമാന ടിക്കറ്റ് നിരക്ക്. ആഗോള തലത്തിൽ പിന്തുടരുന്ന രീതിയാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.