തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. തൃശൂര്‍ ഡി.ഐ.ജി തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തിൽ കൊച്ചി ഡി.സി.പി സുദര്‍ശന്റെ നേതൃത്വത്തിലെ എട്ടംഗ സംഘമാണ് അന്വേഷിക്കുക. ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള തീരുമാനം.
നേരത്തേ പെലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാറിന് കൈമാറിയിരുന്നു. എന്നാൽ, സതീഷിന്റെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുനരന്വേഷണത്തിന് വഴി തെളിഞ്ഞത്.
മുമ്പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരിങ്ങാലക്കുട ഡിവൈ.എസ്.പി വി.കെ. രാജുവും കൊടകര എസ്.എച്ച്.ഒ, വലപ്പാട് എസ്.ഐ എന്നിവരെയും പുതിയ സംഘത്തിൽ ഉൾപ്പെടുത്തി. പുനരന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ ഹരജി പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഡി.ജിപിയുടെ ഉത്തരവ്. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ അന്വേഷണ നടപടികളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.