കൊച്ചി: ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ മത്സ്യമേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുന്നതെന്ന്ആക്ഷേപം. അക്വാകൾചറിലൂടെ മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിനു പ്രഖ്യാപനമുണ്ട്. ഇതിനു തങ്ങൾ എതിരല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ കേന്ദ്ര ബജറ്റിലും തുടർന്ന് കേന്ദ്രം പുറത്തിറക്കിയ ഫിഷറീസ് നയത്തിലും പരാമർശമുണ്ടായിരുന്നു. വിപുല പദ്ധതികൾ ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനം തയാറാക്കി കേന്ദ്രസർക്കാറിനു സമർപ്പിക്കേണ്ടതുമാണ്.
എന്നാൽ, കേന്ദ്രസർക്കാറിെൻറ ഊന്നൽ ഈ മേഖലയിലെ സ്വകാര്യ സംരംഭകരിലാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ചൂണ്ടിക്കാട്ടി. ലോക്ഡൗണിൽ കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 3500 കോടി നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇന്ത്യയിൽ ആകെ ഇത് 15,000 കോടിയോളം വരുമെന്ന പ്രാഥമിക വിലയിരുത്തൽ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2000 രൂപയുടെ ആശ്വാസം നാമമാത്രവും പ്രതിസന്ധി മറികടക്കാൻ അപര്യാപ്തവുമാണ്.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസം 15,000 രൂപ മൂന്ന് മാസത്തേക്ക് നൽകണമെന്നും ഇതിനായി 686 കോടി പ്രാഥമികമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ മാർച്ച് 26ന് കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. എന്നാൽ, അനുകൂല തീരുമാനമുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.