വയനാട്‌ ദുരന്തത്തിന്റെ ഇര​കളോട്​ കേന്ദ്ര അവഗണന; ആളിക്കത്തി രോഷം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്‌ ദു​ര​ന്ത​ത്തി​ന്റെ ഇ​ര​​ക​ളോ​ട്​ കേ​​​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ലും ദു​രി​ത​സ​ഹാ​യ നി​ധി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തോ​ടു​ള്ള പ​ക്ഷ​പാ​തി​ത്വ​ത്തി​ലും രോ​ഷം ആ​ളി​ക്ക​ത്തു​ന്നു.

രാ​ജ്യ​ത്തി​​ന്‍റെ ഭാ​ഗ​മാ​ണ്​ കേ​ര​ള​മെ​ന്ന കാ​ര്യം കേ​ന്ദ്ര​ത്തി​ലു​ള്ള​വ​ർ മ​റ​ക്ക​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ർ​മിപ്പി​ച്ച​പ്പോ​ൾ കേ​ര​ളം രാ​ജ്യ​ത്തി​ന്റെ ഭൂ​പ​ട​ത്തി​ല്‍ ഇ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ടാ​ണ് ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ​ണം ന​ല്‍കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്റെ തനിനി​റ​മാ​ണ് തു​റ​ന്നു കാ​ട്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രോ​ടു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്റെ അ​വ​ഗ​ണ​ന​യ്ക്ക് എ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ എം.​പി​മാ​രു​ടെ തീ​രു​മാ​നം.

ന​വം​ബ​ർ 19 ന് ​വ​യ​നാ​ട്ടി​ൽ യു.​ഡി.​എ​ഫി​ന്​ പി​ന്നാ​ലെ എ​ൽ.​ഡി.​എ​ഫും ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്തു. ഇ​തോ​ടെ ദു​ര​ന്ത​മു​ണ്ടാ​യി മൂ​ന്ന്​ മാ​സം പി​ന്നി​ടു​മ്പോ​ഴും ഇ​ര​ക​ളോ​ട്​ മാ​നു​ഷി​ക സ​മീ​പ​നം പോ​ലും പു​ല​ർ​ത്താ​ത്ത കേ​ന്ദ്ര നി​ല​പാ​ട്​ ജ​ന​കീ​യ വി​ചാ​ര​ണ​ക്ക്​ കൂ​ടി​യാ​ണ്​ വി​ധേ​യ​മാ​വു​ക. ​ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലൂ​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ന്ത​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സം​രം​ഭ​ങ്ങ​ളി​ൽ നി​ന്നും ഒ​പ്പം ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്നു പോ​ലു​മു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കാ​ണ്​ പ്ര​തി​ബ​ന്ധ​മാ​കു​ന്ന​ത്.

എ​സ്.​ഡി.​ആ​ർ.​എ​ഫി​​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ പേ​രി​ലാ​ണ്​ കേ​​ന്ദ്ര​സ​ഹാ​യം ന​ൽ​കി​യെ​ന്ന പ്ര​ചാ​രം ബി.​​ജെ.​പി-​സം​ഘ്​​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വ​യ​നാ​ടി​ന്റെ പു​ന​ര​ധി​വാ​സ​ത്തി​നു വേ​ണ്ട​ത് എ​സ്.​ഡി.​ആ​ര്‍.​എ​ഫ് അ​ല്ല, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പി​ന്തു​ണ​യാ​ണ്​ എ​ന്ന​ത്​ നേ​ര​ത്തെ ത​ന്നെ സം​സ്ഥാ​നം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ്, അ​സാം, ഉ​ത്ത​ര്‍ പ്ര​ദേ​ശ്​ ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഇ​ത്ത​ര​ത്തി​ൽ സ്‌​പെ​ഷ​ല്‍ ഫി​നാ​ന്‍ഷ്യ​ല്‍ പാ​ക്കേ​ജ്​ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ല്‍കി​യി​ട്ടു​ണ്ട്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ന് ഇ​ത്ത​ര​ത്തി​ല്‍ കു​റ​ച്ച് പ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.   

Tags:    
News Summary - Central neglect of Wayanad disaster victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.