കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം ലഭിച്ച നൂറോളം പെൺകുട്ടികളെ പാതിരാത്രിയിൽ പോലും താമസസൗകര്യം നൽകാതെ പുറത്തിരുത്തി. പലനാടുകളിൽ നിന്നായി ഒന്നാംവർഷ പ്രവേശനം നേടി കേന്ദ്ര സർവകലാശാലയിൽ ആദ്യമായെത്തിയ വിദ്യാർഥികളെയാണ് അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടത്.
സീറ്റ് ലഭിച്ച കുട്ടികൾ താമസസൗകര്യം ചോദിച്ചപ്പോൾ ‘ഇതാണ് രീതിയെന്നും താൽപര്യമില്ലാത്തവർക്ക് ടി.സി വാങ്ങിപ്പോകാമെന്നും’ നിർദേശിച്ചുവെന്നാണ് പരാതി. ഇൗ കാരണത്താൽ 30ലധികം കുട്ടികൾ ടി.സി വാങ്ങി കേന്ദ്ര സർവകലാശാലയോട് വിടപറഞ്ഞു. തികഞ്ഞ വിദ്വേഷം വിദ്യാർഥികളോട് കാണിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർവകലാശാലയിലെന്ന് വിദ്യാർഥികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥിനികൾ തിങ്കളാഴ്ച രാത്രിയിൽ യോഗം ചേർന്നു. 500ഒാളം കുട്ടികൾ പെങ്കടുത്ത യോഗം ഹോസ്റ്റൽ സൗകര്യം ഉണ്ടാകുന്നതുവരെ ക്ലാസ്മുറികളിലും ലൈബ്രറികളിലും താമസിക്കാൻ തീരുമാനിച്ചു.
ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം 52 ശതമാനം വർധിപ്പിച്ചപ്പോൾ ആനുപാതികമായി താമസസൗകര്യം ഒരുക്കിയില്ല എന്നതാണ് പ്രശ്നത്തിന് കാരണം. താമസസൗകര്യം സംബന്ധിച്ച് അക്കാദമിക് കൗൺസിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 204 കിടക്കകൾ മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത മാസം മുതൽ പിഎച്ച്.ഡി വിദ്യാർഥികളും വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.