കാസർകോട്: കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സർവിസിൽനിന്നു പുറത്താക് കി. പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് വാടക നിശ്ചയിച്ചതിൽ ക്രമക്കേട് ആരോ പിച്ചാണ് ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ഗോപിനാഥിനെതിരായ നടപടി. നിലവിൽ അദ്ദേഹം അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്. നടപടിയെടുത്ത എക്സിക്യൂട്ടിവ് കൗൺസിലിൽ അഭിപ്രായഭിന്നതയുണ്ടായി. ഇത്തരം കടുത്ത നടപടികളുടെ അന്വേഷണ റിപ്പോർട്ടുകൾ കൗൺസിൽ അംഗങ്ങൾക്ക് മുൻകൂട്ടി നൽകാതെ അജണ്ടയിലൂടെ അറിയുന്നതിനെതിരെയാണ് വിമർശനം ഉയർന്നത്. കാവൽ വി.സിയും പി.വി.സിയും ഇത്തരം നടപടികളെടുക്കുന്നതും കൗൺസിൽ അംഗങ്ങളിൽ അതൃപ്തിയുണ്ടാക്കി.
പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് ജനോമിക്സ് അസി. പ്രഫ. ഡോ.ടോണി ഗ്രേസ്, ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫ.ഡോ. പ്രസാദ് പന്ന്യൻ എന്നിവർക്കെതിരെയും കൗൺസിൽ നടപടിയെടുത്തു. ബയോളജി പരീക്ഷയുടെ ഇൻവിജിലേറ്ററായിരുന്ന ഡോ.ടോണി ഗ്രേസ് വിദ്യാർഥികൾക്ക് സംശയങ്ങൾ ചോദിക്കാൻ ചോദ്യപേപ്പറിൽ തെൻറ മൊബൈൽ നമ്പർ എഴുതിച്ചേർത്തുവെന്നാരോപിച്ചാണ് നടപടി. അദ്ദേഹത്തിെൻറ ഇൻക്രിമെൻറ് തടഞ്ഞുവെക്കാനാണ് തീരുമാനം. കേന്ദ്ര സർവകലാശാലയെ പ്രതിനിധാനംചെയ്ത് കൊളംബിയ സർവകലാശാലയിൽ ഫെലോഷിപ്പിൽ പെങ്കടുത്ത ഡോ. പ്രസാദ് പന്ന്യൻ ഫെലോഷിപ് ലഭിക്കാൻ വൈകിയതിന് കൊളംബിയ സർവകലാശാലക്ക് കത്ത് എഴുതിയെന്നതാണ് കുറ്റം. വിദേശത്ത് സെമിനാറിൽ പെങ്കടുക്കുന്നതിൽ ഇദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തി.
ഡെപ്യൂട്ടി രജിസ്ട്രാർ എസ്.ഗോപിനാഥ് രജിസ്ട്രാർ ചുമതലയിലിരിക്കെ പെൺകുട്ടികളുടെ ഹോസ്റ്റലിന് 75,000 രൂപ പ്രതിമാസ വാടക നിശ്ചയിച്ചത് സർവകലാശാലക്ക് നഷ്ടം വരുത്തിയെന്നാണ് ആരോപണം. മലയാളം വിഭാഗത്തിലെ ഡോ.അജിത്കുമാർ നടത്തിയ അന്വേഷണത്തിൽ ഗോപിനാഥിെൻറ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി. തുടർന്ന് വിശദ അന്വേഷണത്തിന് പരീക്ഷ കൺട്രോളർ മുരളീധരൻ നമ്പ്യാരെ ചുമതലപ്പെടുത്തി. അദ്ദേഹത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. നടപടിക്കു വിധേയരായ എല്ലാവരും ഇടത് ആഭിമുഖ്യമുള്ള സെൻട്രൽ യൂനിവേഴ്സിറ്റി കേരള ടീച്ചേഴ്സ് അസോസിയേഷനിൽ (കുക്ട) അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.