കാസര്‍കോട്: മാർക്കിളവിൽ പ്രവേശനം നേടിയ ദലിത് ഗവേഷക വിദ്യാർഥിയെ കേരള കേന്ദ്ര സർവകലാശാല പുറത്താക്കി. മഞ്ചേരി സ്വദേശിയായ കെ. അജിത്തിനെയാണ് പിഎച്ച്.ഡിക്ക് തെരഞ്ഞെടുത്തശേഷം മാര്‍ച്ച് മൂന്നിന് അയോഗ്യനാക്കിയത്. ഇതിനെതിരെ അജിത് ഹൈകോടതിയിൽ ഹരജി നൽകി. മാർക്കിളവോടെ പ്രവേശനം നൽകിയാൽ ഗവേഷണഗുണം കുറയുമെന്നാണ് കേരള കേന്ദ്ര സർവകലാശാല നിലപാട്.
കേന്ദ്ര സർവകലാശാലയിലെ പിഎച്ച്.ഡി പ്രവേശനത്തിന് കഴിഞ്ഞ ജൂണിൽ ഇറക്കിയ ആദ്യ വിജ്ഞാപനത്തിൽ സോഷ്യൽ സയൻസിന് 50 മാർക്കാണ് കട്ട് ഒാഫ് നിശ്ചയിച്ചത്. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് മാർക്ക് ഇളവ് അനുവദിച്ചിരുന്നില്ല. എസ്.സി/എസ്.ടി വിദ്യാർഥികൾ പരാതിപ്പെട്ടപ്പോൾ അസി. രജിസ്ട്രാർ നൽകിയ മറുപടിയിലാണ് ഗവേഷണത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്താനാണ് 50 മാർക്ക് കട്ട് ഒാെഫന്ന് വ്യക്തമാക്കിയത്. ഇൗ മാർക്കിൽ ഒരു ദലിത് വിദ്യാർഥിപോലും പ്രവേശനം നേടിയില്ല. അസി. രജിസ്ട്രാർ നൽകിയ കത്ത് വിവാദമാകും എന്ന് തിരിച്ചറിഞ്ഞ ഉടൻ അഞ്ച് മാർക്ക് കുറച്ചു. ഇതിലും ആർക്കും പ്രവേശനം ലഭിച്ചില്ല. ദലിത് വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ ഒാഫിസിന് കത്തയച്ചു. ഡിസംബർ ആറിന് 30 മാർക്കായി കുറച്ചു. ഇൗ ആനുകൂല്യത്തിൽ അജിത്തിന് പ്രവേശനം ലഭിച്ചു. എന്നാൽ, അജിത്തിനെ പുറത്താക്കാൻ സർവകലാശാല പുതിയ കാരണം കണ്ടെത്തി. ഇൻറർവ്യൂ സമയത്ത് ഗൈഡായ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ ഹാജരായിെല്ലന്നതായിരുന്നു കാരണം. ഇൻറർവ്യൂ കഴിഞ്ഞാണ് ഗൈഡിനെ നിശ്ചയിക്കുന്നതെന്ന് അജിത് കോടതിയിൽ ബോധിപ്പിക്കും എന്നായപ്പോൾ കാരണം വീണ്ടും മാറ്റി. അജിത്തിന് കട്ട്ഒാഫ് മാർക്ക് 50 ഇല്ല എന്നതാണ് പുതിയ കാരണം.
യൂനിവേഴ്സിറ്റി രജിസ്ട്രാര്‍, വകുപ്പ് തലവൻ എന്നിവരെ പ്രതിയാക്കിയാണ് അജിത് മാർച്ച് 24ന് ഹൈകോടതിയില്‍ കേസ് ഫയല്‍ചെയ്തത്. മലപ്പുറം മഞ്ചേരിയിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് കുഞ്ഞുണ്ണിയുടെയും സുധയുടെയും രണ്ടു മക്കളില്‍ മൂത്തമകനാണ് അജിത്ത്. ഉയർന്ന കട്ട് ഒാഫ് മാർക്കിടുന്നത് ദലിത് വിദ്യാർഥികൾ ഗവേഷണത്തിൽ എത്താതിരിക്കാനാണെന്ന് അജിത് പറഞ്ഞു. ഇത് മനോഭാവത്തിെൻറ പ്രശ്നമാണ്. ഗവേഷണത്തിനുള്ള എസ്.സി, എസ്.ടി സീറ്റുകൾ എന്നും ഒഴിഞ്ഞുകിടക്കും. യു.ജി.സി മാനദണ്ഡമനുസരിച്ച് മാർക്ക് ഇളവും കട്ട് ഒാഫ് മാർക്ക് കുറക്കലും ആകാം. എന്നാൽ, ദലിത് വിദ്യാർഥികൾ ഗവേഷണത്തിെൻറ ഗുണം കുറക്കുമെന്നതിനാൽ ഉയർന്ന കട്ട് ഒാഫ് മാർക്ക് നൽകുകയാണ് -അജിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.