ജനന രജിസ്ട്രേഷന്‍റെ കേന്ദ്രീകരണം പൗരത്വ നിയമം നടപ്പാക്കാനുള്ള ഗൂഢ പദ്ധതി –വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ ദേശീയ തലത്തിൽ കേന്ദ്രീകരിക്കുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള മോദി സർക്കാറിന്‍റെ ഗൂഢ പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ്​ വാണിയമ്പലം. നാടെങ്ങും ഉയർന്ന പൗരത്വ പ്രക്ഷോഭങ്ങൾ അനായാസം പൗരത്വ നിയമം രാജ്യത്ത് അടിച്ചേൽപ്പിക്കുന്നതിന് തടസ്സമെന്ന് മനസ്സിലാക്കിയതാനാലാണ് 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്താനൊരുങ്ങുന്നത്.

ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരമാണ് തദ്ദേശസ്ഥാനങ്ങളിൽ ജനന-മരണ രജിസ്ട്രാറെ നിശ്ചയിക്കുന്നത്. ഫെഡറൽ സംവിധാനത്തെയും പഞ്ചായത്ത് രാജ് നിയമത്തെയും ഒരേസമയം തകർക്കുകയാണ് ഈ നീക്കത്തിലൂടെ.

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കും എന്ന കേന്ദ്ര സർക്കാറിന്‍റെ തീരുമാനം ഈ ഉദ്ദേശത്തോടെ തന്നെയെന്ന് വ്യക്തമാകുകയാണ്. പൗരത്വ നിയമം ഏതുവഴി നടപ്പാക്കാൻ ശ്രമിച്ചാലും രാജ്യത്തെ പൗരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. കേന്ദ്ര സർക്കാറിന്‍റെ ഗൂഢ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Centralization of Birth Registration Conspiracy to Enforce Citizenship Act - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.