ആലുവ: ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി ലഭിച്ചു.
പുതിയ മാർക്കറ്റ് സമുച്ചയത്തിന് മുനിസിപ്പാലിറ്റി തയാറാക്കിയ രൂപരേഖയിൽ ചില മാറ്റങ്ങൾ വരുത്തി സർക്കാർ അംഗീകരിച്ച് 50 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിന് അയച്ചിരുന്നു.
കേന്ദ്ര സർക്കാർ രൂപരേഖ അംഗീകരിച്ച് കേന്ദ്ര-സംസ്ഥാന പദ്ധതിയായി പുതിയ മാർക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി നൽകി. 50 കോടി രൂപയുടെ പുതിയ മാർക്കറ്റ് സമുച്ചയം പണിയാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു. ഭരണാനുമതി ലഭിച്ച 50 കോടിയിൽ 30 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോചനയിൽനിന്നാണ് നൽകുന്നത്.
ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാർ വഹിക്കുന്ന 20 കോടിയിൽ അഞ്ചുകോടി രൂപ നഗരസഭയുടെ വിഹിതമായി നൽകുമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.