പെരിന്തൽമണ്ണ: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മുൻ ഡി.ജി.പിയടക്കം ഉന്നത പൊലീസ് ഒാഫിസർമാർ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തതിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചു. മുഴുവൻ പൊലീസ് ഒാഫിസർമാരും രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരാണെന്നും മാസ്ക് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തതെന്നുമാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ തപാലിൽ എഴുതി അറിയിച്ചത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് പങ്കെടുത്തതെന്നും ഫോട്ടോ എടുക്കുന്ന ഒരു നിമിഷത്തേക്ക് മാത്രം മാസ്ക് മാറ്റി പോസ് ചെയ്തതാണെന്നും കത്തിൽ വിശദീകരിച്ചു.
ജൂൺ 19ന് നടന്ന ചടങ്ങിെൻറ ഫോട്ടോ മാധ്യമങ്ങളിൽ കണ്ടാണ് പരാതി നൽകിയതെന്നാണ് മനസ്സിലാവുന്നതെന്നും അറിയിച്ചു. വളരെ ലളിതമായി നടന്ന ചടങ്ങിൽ ഒരുവിധ കോവിഡ് പ്രോട്ടോകോൾ ലംഘനവുമുണ്ടായിട്ടില്ലെന്ന് മനസ്സിലായതിനാൽ പരാതിയിൽ നടപടിയെടുത്തിട്ടില്ലെന്നും പരാതിക്കാരനായ തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിനെ അറിയിച്ചു.
ജൂൺ 19ന് നടന്ന ചടങ്ങിൽ ഡി.ജി.പിയടക്കം 30ൽപരം പൊലീസുകാർ മാസ്ക് ധരിക്കാതെ അടുത്തടുത്തിരിക്കുന്ന ഫോട്ടോ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഈ ഫോട്ടോയടക്കമാണ് അനിൽ ചന്ദ്രത്ത് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.