കൊച്ചി: മത്തിയും അയലയും ഉൾെപ്പടെ അറബിക്കടിലിെൻറ കേരള തീരത്തുനിന്ന് പിടിക്കുന് ന മത്സ്യങ്ങളെ സർട്ടിഫൈ ചെയ്ത് വിപണിയിൽ എത്തിക്കാനുള്ള സംവിധാനം നിലവിൽവരുന്നു. വിപ ണിയിലെത്തുന്ന മത്സ്യം എന്ന്, എവിടെനിന്ന്, ആര് പിടിച്ചു, ഏതൊക്കെ സംസ്കരണ സംവിധാനങ്ങള ിലൂടെ കടന്നുപോയി, ഗുണനിലവാരം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് സർട്ടിഫിക്കറ്റ്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈൻ സ്റ്റുവാര്‍ഡ്ഷിപ് കൗണ്‍സിലാണ് സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസി. കടലില്‍നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെ ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആഗോള ഏജന്‍സിയാണ് മറൈൻ സ്റ്റുവാര്ഡഷിപ് കൗണ്‍സിൽ. പനങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ആയിരിക്കും കേരളത്തിലെ ഗുണനിലവാര പരിശോധനകേന്ദ്രം.
ആദ്യഘട്ടത്തിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളാണ് സർട്ടിഫൈ ചെയ്യുക. ഈ സർട്ടിഫിക്കറ്റുള്ള മത്സ്യങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ വില ലഭിക്കും എന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാകുമെന്ന് പദ്ധതിയുടെ നോഡൽ ഓഫിസറും കുഫോസിലെ ശാസ്ത്രജ്ഞനുമായ ഡോ. ബിനു വർഗീസ് പറഞ്ഞു.
ഈ സംവിധാനം നടപ്പിലാക്കുന്നതിെൻറ ആദ്യപടിയായി ഗുണനിലവാര പരിശോധന നിർവഹിക്കുന്നതിന് ആവശ്യമായ പരിശീലനം കുഫോസിലെ ശാസ്ത്രജ്ഞർക്കും സംസ്ഥാന ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും മറൈൻ സ്റ്റുവാര്ഡഷിപ് കൗണ്‍സിൽ നൽകി.
പരിശീലനം പൂർത്തിയാക്കിയ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ സി.എൻ. രവിശങ്കർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുഫോസ് രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.