ക്ഷേത്ര ദർശനത്തിന് പോയ സ്കൂട്ടർ യാത്രികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച യുവാവ് പിടിയിൽ

ഹരിപ്പാട്: സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തിനെയാണ് (39) ഹരിപ്പാട് പോലീസ് പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ കഴുത്തിൽ കിടന്ന 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയാണ് ക്ഷേത്രത്തിനുസമീപമുള്ള റോഡിൽ വെച്ച് ബൈക്കിൽ എത്തിയ അജിത്ത് പൊട്ടിച്ചു കടന്നു കളഞ്ഞത്. കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റെ നിർദേശാനുസരണം അന്വേഷണസംഘം രൂപീകരിച്ച് വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി​യെ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഹീറോ ഹോണ്ട ഗ്ലാമർ ബൈക്ക് ആണ് ഉപയോഗിച്ചിരുന്നത്. കൂടുതലും ഇടവഴികളിൽ കൂടി മാത്രമാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്​.

സ്ത്രീകളുടെ കഴുത്തിൽ ആഭരണം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം ബൈക്കിൽ പിന്തുടർന്നെത്തി ആളില്ലാത്ത സ്ഥലത്ത് വെച്ച് പൊട്ടിച്ചെടുക്കുകയാണ് രീതി. മാല വിറ്റുകിട്ടിയ 10,2000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നും 22.850 ഗ്രാം സ്വർണവും കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമർ ബൈക്കും പൊലീസ് കണ്ടെത്തി. എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എ.എസ്. ഐ. ശ്രീകുമാർ, സി.പി.ഒമാരായ എ. നിഷാദ്, ഇയാസ്, അൽ അമീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - chain snatcher held at harippad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.