ഇടുക്കി പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു

തൊടുപുഴ: ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു. എന്നാൽ, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്.

ശബ്ദം കേട്ട് തോട്ടംതൊഴിലാളികൾ ഉണർന്ന് ബഹളംവെച്ചതോടെ ചക്കക്കൊമ്പൻ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. ആനയെ എത്രയും വേഗം ജനവാസമേഖലയിൽ നിന്ന് തുരത്തണമെന്ന് തോട്ടംതൊഴിലാളികൾ ആവശ്യപ്പെട്ടു.

നേരത്തെ അരിക്കൊമ്പൻ നിരന്തരം നാശനഷ്ടമുണ്ടാക്കുകയും അരി തേടിയെത്തുകയും ചെയ്തിരുന്ന കടയാണിത്. അരിക്കൊമ്പനെ പിടികൂടുന്നതിന് മുമ്പ് ഒരു വർഷത്തിനിടെ 11 തവണ കട തകർത്തിരുന്നു. അരിക്കൊമ്പനെ കാടുകടത്തിയ ശേഷം പുനർനിർമിച്ച കടയാണ് ഇപ്പോൾ ചക്കക്കൊമ്പൻ ആക്രമിച്ചത്. 

Tags:    
News Summary - Chakkakomban attacks ration shop in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.