??????? ?????????????? ????? ??????????? ???????

മൂന്നു തവണ ശ്രമിച്ചു;  നാലാം തവണ കൊന്നു

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത്​ ​ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട വ​സ്തു​ബ്രോ​ക്ക​ർ രാ​ജീ​വ​​​​​െൻറ ജീ​വ​ൻ  ല​ക്ഷ്യ​മി​ട്ട്​  കൊ​ല​യാ​ളി​ക​ൾ എ​ത്തി​യ​ത് നാ​ല്​ ത​വ​ണ. മൂ​ന്ന് ത​വ​ണ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്മാ​റി. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ പ​രി​യാ​ര​ത്തെ​ത്തു​ന്ന രാ​ജീ​വി​ന് പി​റ​കെ ഇ​വ​ര്‍ കൂ​ടി​യെ​ങ്കി​ലും മ​റ്റ് ആ​ളു​ക​ള്‍ വ​ന്നെ​ത്തി​യ​തി​നാ​ൽ ഇ​വ​ര്‍ക്ക്  കൃ​ത്യം ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യി. 

ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​ര്‍ ഇ​തി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം അ​തി​രാ​വി​ലെ ഇ​വ​ര്‍ അ​തി​നാ​യി പ​രി​യാ​ര​ത്തെ രാ​ജീ​വ്​ താ​മ​സി​ക്കു​ന്നി​ട​ത്ത്​ എ​ത്തി​യെ​ങ്കി​ലും അ​യാ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ്​   അ​വി​ടെ എ​ത്തു​ക പ​തി​വ്. 6.45 ആ​യി​ട്ടും വ​രാ​താ​യ​തോ​ടെ കൊ​ല​യാ​ളി​ക​ള്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ച്​ മ​ട​ങ്ങി. ഓ​ട്ടോ​യി​ല്‍ മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ ​െവ​ച്ച് ഇ​യാ​ള്‍ സ്​​കൂ​ട്ട​റി​ൽ പ​രി​യാ​ര​ത്തേ​ക്ക് വ​രു​ന്ന​ത്  അ​പ്ര​തീ​ക്ഷി​ത​മാ​യി  ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു.അ​തോ​ടെ ഇ​വ​രും ഓ​ട്ടോ​റി​ക്ഷ തി​രി​ച്ച്  രാ​ജീ​വി​​​​​െൻറ പി​റ​കെ പി​ടി​ച്ചു. അ​യാ​ള്‍ ​എ​ത്തി​യ​ത്​ താ​മ​സ​സ്ഥ​ല​ത്താ​ണ്.  

പ​രി​സ​ര​ത്ത് ആ​ളു​ക​ളി​ല്ലാ​തി​രു​ന്ന​ത് കൊ​ല​പാ​ത​ക​സം​ഘ​ത്തി​ന് അ​നു​കൂ​ല​മാ​യി. സ്‌​കൂ​ട്ട​ര്‍ സ്​​റ്റാ​ന്‍ഡി​ല്‍ നി​ര്‍ത്തു​ന്ന​തി​നി​ടെ പി​റ​കെ ഓ​ട്ടോ​യി​ല്‍ എ​ത്തി​യ സം​ഘം രാ​ജീ​വ​ന് മേ​ല്‍ ചാ​ടി വീ​ണു. ര​ക്ഷ​പ്പെ​ടാ​നു​ള്ള മ​ൽ​പി​ടി​ത്ത​ത്തി​നി​െ​ട സ്‌​കൂ​ട്ട​ര്‍ ത​ട്ടി​മ​റി​ഞ്ഞു വീ​ണു.  ബ​ല​പ്ര​യോ​ഗ​ത്തി​നി​െ​ട രാ​ജീ​വ​​​​​െൻറ​യും സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ​യും ചെ​രി​പ്പു​ക​ള്‍ ചി​ത​റി. 

മ​റ്റു​ള്ള​വ​ര്‍ അ​റി​യു​ന്ന​തി​ന് മു​മ്പ്​ ഓ​ട്ടോ​യി​ല്‍ ക​യ​റ്റാ​നാ​യി​രു​ന്നു  ശ്ര​മം.  രാ​ജീ​വ​ന്‍ പ​ക്ഷെ, കു​ത​റി മാ​റി. അ​തോ​ടെ അ​യാ​ളെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച് അ​വ​ശ​നാ​ക്കി ഓ​ട്ടോ​യി​ല്‍ എ​ടു​ത്തി​ട്ട്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. നാ​ലു​പേ​ര​ട​ങ്ങു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണ് കൃ​ത്യം ചെ​യ്യാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം ഒ​രു മാ​സം മു​മ്പാ​ണ്  ഇ​വ​ര്‍ക്ക് ഇ​തി​ന് ക്വ​ട്ടേ​ഷ​ന്‍ ല​ഭി​ച്ച​ത്. നാ​യ​ത്തോ​ട്ടി​ലു​ള്ള വീ​ട്ടി​ലോ വ​ഴി​യി​ലോ​െ​വ​ച്ച്​ പി​ടി​കൂ​ടാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്ന് ഇ​വ​ര്‍ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. അ​തി​നാ​ലാ​ണ്​ ഇ​യാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ​െച​ല​വ​ഴി​ക്കു​ന്ന പ​രി​യാ​ര​ത്തെ ജാ​തി തോ​ട്ട​ത്തി​ല്‍െ​വ​ച്ച്​ പി​ടി​കൂ​ടി കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. പ​രി​യാ​രം ത​വ​ള​പ്പാ​റ​യി​ല്‍ അ​മേ​രി​ക്ക​യി​ൽ താ​മ​സ​മാ​ക്കി​യ  ആ​ളു​ടെ പ​ത്തേ​ക്ക​ര്‍ വ​രു​ന്ന ജാ​തി തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യാ​നും ജാ​തി​ക്കാ​യ ശേ​ഖ​രി​ക്കാ​നു​മാ​യി​രു​ന്നു നാ​യ​ത്തോ​ട്ടി​ല്‍നി​ന്നും രാ​ജീ​വ് വ​ന്ന​ത്.

തോ​ട്ട​ത്തി​ലെ ഔ​ട്ട് ഹൗ​സി​ല്‍ രാ​ത്രി രാ​ജീ​വ് താ​മ​സി​ക്കാ​റി​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ന്‍   ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മെ ചെ​യ്തി​രു​ന്നു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ള്‍ എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ അ​വി​ടെ​െ​വ​ച്ച് ത​ങ്ങ​ളു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന് ക്വ​േ​ട്ട​ഷ​ന്‍ സം​ഘം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​തി​നാ​യി പ​രി​യാ​ര​ത്തെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന എ​സ്.​ഡി കോ​ണ്‍വ​ൻ​റ്​ മ​ഠ​ത്തി​​​​​െൻറ കെ​ട്ടി​ടം ഇ​വ​ര്‍ നേ​ര​ത്തെ വാ​ട​ക​ക്കെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ ത​ങ്ങി​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്. 

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ഇ​വി​ടേ​ക്ക്​ അ​വ​ശ​നി​ല​യി​ൽ ഇ​വി​ടെ എ​ത്തി​ച്ച  രാ​ജീ​വ​നെ കെ​ട്ടി​ട​ത്തി​​​​​െൻറ വാ​തി​ല്‍ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് മു​റി​യി​ലി​ട്ട് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. ഇ​തി​നി​ടെ എ​ന്തൊ​ക്കെ​യോ രേ​ഖ​ക​ള്‍ ഒ​പ്പി​ട്ടു വാ​ങ്ങി​യ​താ​യി സം​ശ​യി​ക്കു​ന്നു. ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ന്ന​ത്. 
മു​ണ്ടു​കൊ​ണ്ട് കൈ​ക​ള്‍ പി​ന്നി​ല്‍ കെ​ട്ടി​യി​രു​ന്നു. പാ​യ​യി​ല്‍ ന​ഗ്​​ന​നാ​യി​ട്ടാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ല​യു​ടെ പി​ന്‍ഭാ​ഗ​ത്ത് മു​റി​വു​ണ്ടാ​യി​രു​ന്നു. ഇൗ ​മു​റി​വ് മ​ര​ണ​കാ​ര​ണ​മ​ല്ലെ​ന്ന് പോ​സ്​​റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

രാജീവി​​​​​െൻറ സാമ്പത്തിക വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെ

അ​ങ്ക​മാ​ലി: ചാ​ല​ക്കു​ടി​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട വ​സ്തു ബ്രോ​ക്ക​ർ അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശി രാ​ജീ​വി​​​​​െൻറ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യി​ല്‍ ദു​രൂ​ഹ​ത​ക​ള്‍ ഏ​റെ. നാ​യ​ത്തോ​ട് കോ​ലി​ച്ചോ​ടം ഭാ​ഗ​ത്ത് നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ല്‍ ഇ​ഷ്​​ടി​ക​ത്തൊ​ഴി​ലാ​ളി​യാ​യി ക​ഴി​ഞ്ഞി​രു​ന്ന രാ​ജി​വ് അ​ടു​ത്ത​കാ​ല​ത്താ​ണ് വ​ന്‍ സ​മ്പ​ന്ന​നാ​യി മാ​റി​യ​ത​േ​ത്ര. 

ഇ​ഷ്​​ടി​ക​ക്ക​ള​ത്തി​ല്‍ പ​ണി​യെ​ടു​ക്കു​മ്പോ​ള്‍ വ​യ​നാ​ട് സ്വ​ദേ​ശി​നി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ രാ​ജീ​വ് 18ാം വ​യ​സ്സി​ല്‍ വി​വാ​ഹി​ത​നാ​യെ​ങ്കി​ലും ര​ണ്ട് മ​ക്ക​ള്‍ ജ​നി​ച്ച ശേ​ഷം ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി. മ​ക്ക​ൾ രാ​ജീ​വി​നൊ​പ്പ​മാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍ഷം മു​മ്പാ​ണ് നാ​യ​ത്തോ​ട് സ്കൂ​ളി​ന് കി​ഴ​ക്കു​വ​ശം സ്ഥ​ലം വാ​ങ്ങി ആ​ഡം​ബ​ര വീ​ട് നി​ർ​മി​ച്ച​ത്. രാ​ഷ്​​ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ​ത​ല​ങ്ങ​ളി​ൽ ഉ​ന്ന​ത​രു​മാ​യി രാ​ജീ​വി​ന് അ​ടു​ത്ത ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​യു​ണ്ടാ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​മാ​യു​ള്ള അ​ടു​പ്പം കു​റ​ഞ്ഞ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന  ബ്രോ​ക്ക​റാ​യി ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വേ​ശി​ച്ച രാ​ജീ​വ് റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ്​ കോ​ടി​ക​ളു​ടെ ആ​സ്തി​ക​ൾ​ക്ക്​ ഉ​ട​മ​യാ​യ​ത്. 

വ​സ്തു വി​ല്‍പ​ന സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ങ്ങ​ളും നി​യ​മ ത​ട​സ്സ​ങ്ങ​ളും പ​തി​വാ​യ​തോ​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ദ​യ​ഭാ​നു​വു​മാ​യി രാ​ജീ​വ് അ​ടു​ത്ത​ത്. എ​ഫ്.​സി.​െ​എ​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​ങ്ക​മാ​ലി ചെ​റു​മ​ഠ​ത്തി​ല്‍ ജോ​ണി​യു​മാ​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും രാ​ജീ​വ് പ​ങ്കു​ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. വ​സ്തു ഇ​ട​പാ​ടു​ക​ളി​ലൂ​ടെ വ​ൻ സാ​മ്പ​ത്തി​​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ണ് ഉ​ദ​യ​ഭാ​നു​വും രാ​ജീ​വി​നൊ​പ്പം ഭൂ​മി ഇ​ട​പാ​ടി​ല്‍ പ​ങ്കാ​ളി​യാ​യ​ത​േ​ത്ര.

Tags:    
News Summary - Chalakudy murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.