മൂന്നു തവണ ശ്രമിച്ചു; നാലാം തവണ കൊന്നു
text_fieldsചാലക്കുടി: പരിയാരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വസ്തുബ്രോക്കർ രാജീവെൻറ ജീവൻ ലക്ഷ്യമിട്ട് കൊലയാളികൾ എത്തിയത് നാല് തവണ. മൂന്ന് തവണയും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പിന്മാറി. ഇരുചക്ര വാഹനത്തില്‍ പരിയാരത്തെത്തുന്ന രാജീവിന് പിറകെ ഇവര്‍ കൂടിയെങ്കിലും മറ്റ് ആളുകള്‍ വന്നെത്തിയതിനാൽ ഇവര്‍ക്ക് കൃത്യം ചെയ്യാന്‍ കഴിയാതെ പോയി.
രണ്ടാഴ്ചയായി ഇവര്‍ ഇതിനായുള്ള ശ്രമത്തിലായിരുന്നു. സംഭവ ദിവസം അതിരാവിലെ ഇവര്‍ അതിനായി പരിയാരത്തെ രാജീവ് താമസിക്കുന്നിടത്ത് എത്തിയെങ്കിലും അയാൾ അവിടെ ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ പുലർച്ചെ ആറോടെയാണ് അവിടെ എത്തുക പതിവ്. 6.45 ആയിട്ടും വരാതായതോടെ കൊലയാളികള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഓട്ടോയില്‍ മടങ്ങുന്ന വഴിയില്‍ െവച്ച് ഇയാള്‍ സ്കൂട്ടറിൽ പരിയാരത്തേക്ക് വരുന്നത് അപ്രതീക്ഷിതമായി ഇവരുടെ ശ്രദ്ധയില്‍പെട്ടു.അതോടെ ഇവരും ഓട്ടോറിക്ഷ തിരിച്ച് രാജീവിെൻറ പിറകെ പിടിച്ചു. അയാള്‍ എത്തിയത് താമസസ്ഥലത്താണ്.
പരിസരത്ത് ആളുകളില്ലാതിരുന്നത് കൊലപാതകസംഘത്തിന് അനുകൂലമായി. സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനിടെ പിറകെ ഓട്ടോയില്‍ എത്തിയ സംഘം രാജീവന് മേല്‍ ചാടി വീണു. രക്ഷപ്പെടാനുള്ള മൽപിടിത്തത്തിനിെട സ്കൂട്ടര്‍ തട്ടിമറിഞ്ഞു വീണു. ബലപ്രയോഗത്തിനിെട രാജീവെൻറയും സംഘത്തിലുള്ളവരുടെയും ചെരിപ്പുകള്‍ ചിതറി.
മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പ് ഓട്ടോയില്‍ കയറ്റാനായിരുന്നു ശ്രമം. രാജീവന് പക്ഷെ, കുതറി മാറി. അതോടെ അയാളെ ശാരീരികമായി ആക്രമിച്ച് അവശനാക്കി ഓട്ടോയില്‍ എടുത്തിട്ട് കൊണ്ടുപോവുകയായിരുന്നു. നാലുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘമാണ് കൃത്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവര്‍ക്ക് ഇതിന് ക്വട്ടേഷന്‍ ലഭിച്ചത്. നായത്തോട്ടിലുള്ള വീട്ടിലോ വഴിയിലോെവച്ച് പിടികൂടാന്‍ പ്രയാസമാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. അതിനാലാണ് ഇയാള്‍ കൂടുതല്‍ സമയം െചലവഴിക്കുന്ന പരിയാരത്തെ ജാതി തോട്ടത്തില്‍െവച്ച് പിടികൂടി കൊല്ലാൻ പദ്ധതിയിട്ടത്. പരിയാരം തവളപ്പാറയില്‍ അമേരിക്കയിൽ താമസമാക്കിയ ആളുടെ പത്തേക്കര്‍ വരുന്ന ജാതി തോട്ടത്തിൽ കൃഷി ചെയ്യാനും ജാതിക്കായ ശേഖരിക്കാനുമായിരുന്നു നായത്തോട്ടില്നിന്നും രാജീവ് വന്നത്.
തോട്ടത്തിലെ ഔട്ട് ഹൗസില്‍ രാത്രി രാജീവ് താമസിക്കാറില്ല. തൊഴിലാളികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ ഉപയോഗിക്കുക മാത്രമെ ചെയ്തിരുന്നുള്ളൂ. തൊഴിലാളികള്‍ എപ്പോഴും ഉണ്ടാകുമെന്നതിനാല്‍ അവിടെെവച്ച് തങ്ങളുടെ പദ്ധതി നടപ്പാക്കാനാവില്ലെന്ന് ക്വേട്ടഷന്‍ സംഘം തിരിച്ചറിഞ്ഞിരുന്നു. അതിനായി പരിയാരത്തെ ഒഴിഞ്ഞു കിടക്കുന്ന എസ്.ഡി കോണ്‍വൻറ് മഠത്തിെൻറ കെട്ടിടം ഇവര്‍ നേരത്തെ വാടകക്കെടുത്തിരുന്നു. ഇവിടെ തങ്ങിയാണ് കാര്യങ്ങൾ ഇവർ ആസൂത്രണം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ ഇവിടേക്ക് അവശനിലയിൽ ഇവിടെ എത്തിച്ച രാജീവനെ കെട്ടിടത്തിെൻറ വാതില്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന് മുറിയിലിട്ട് രണ്ട് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ എന്തൊക്കെയോ രേഖകള്‍ ഒപ്പിട്ടു വാങ്ങിയതായി സംശയിക്കുന്നു. ശ്വാസം മുട്ടിച്ചാണ് കൊന്നത്.
മുണ്ടുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയിരുന്നു. പായയില്‍ നഗ്നനായിട്ടാണ് മൃതദേഹം കണ്ടത്. തലയുടെ പിന്‍ഭാഗത്ത് മുറിവുണ്ടായിരുന്നു. ഇൗ മുറിവ് മരണകാരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജീവിെൻറ സാമ്പത്തിക വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെ
അങ്കമാലി: ചാലക്കുടിയില്‍ കൊലചെയ്യപ്പെട്ട വസ്തു ബ്രോക്കർ അങ്കമാലി നായത്തോട് സ്വദേശി രാജീവിെൻറ സാമ്പത്തിക വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെ. നായത്തോട് കോലിച്ചോടം ഭാഗത്ത് നിലംപൊത്താറായ വീട്ടില്‍ ഇഷ്ടികത്തൊഴിലാളിയായി കഴിഞ്ഞിരുന്ന രാജിവ് അടുത്തകാലത്താണ് വന്‍ സമ്പന്നനായി മാറിയതേത്ര.
ഇഷ്ടികക്കളത്തില്‍ പണിയെടുക്കുമ്പോള്‍ വയനാട് സ്വദേശിനിയുമായി പ്രണയത്തിലായ രാജീവ് 18ാം വയസ്സില്‍ വിവാഹിതനായെങ്കിലും രണ്ട് മക്കള്‍ ജനിച്ച ശേഷം ബന്ധം വേർപ്പെടുത്തി. മക്കൾ രാജീവിനൊപ്പമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നായത്തോട് സ്കൂളിന് കിഴക്കുവശം സ്ഥലം വാങ്ങി ആഡംബര വീട് നിർമിച്ചത്. രാഷ്ട്രീയ, ഉദ്യോഗസ്ഥതലങ്ങളിൽ ഉന്നതരുമായി രാജീവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സാമ്പത്തിക അഭിവൃദ്ധിയുണ്ടായതോടെ സാധാരണക്കാരുമായുള്ള അടുപ്പം കുറഞ്ഞതായും നാട്ടുകാർ പറയുന്നു. വാഹന ബ്രോക്കറായി ബിസിനസ് രംഗത്ത് പ്രവേശിച്ച രാജീവ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിൽ സജീവമായതോടെയാണ് കോടികളുടെ ആസ്തികൾക്ക് ഉടമയായത്.
വസ്തു വില്പന സംബന്ധിച്ച തര്‍ക്കങ്ങളും നിയമ തടസ്സങ്ങളും പതിവായതോടെയാണ് അഭിഭാഷകനായ ഉദയഭാനുവുമായി രാജീവ് അടുത്തത്. എഫ്.സി.െഎയിൽ ചുമട്ടുതൊഴിലാളിയായിരുന്ന അങ്കമാലി ചെറുമഠത്തില്‍ ജോണിയുമായായിരുന്നു പ്രധാനമായും രാജീവ് പങ്കുകച്ചവടം നടത്തിയിരുന്നത്. വസ്തു ഇടപാടുകളിലൂടെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന് മനസ്സിലാക്കിയാണ് ഉദയഭാനുവും രാജീവിനൊപ്പം ഭൂമി ഇടപാടില്‍ പങ്കാളിയായതേത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.