കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിനാണ് മംഗലാംകുന്ന് കർണൻ എന്ന കരിവീരൻ ഏറ്റവും അവസാനമായി എഴുന്നള്ളിയത്. എന്നാല്‍, അതാകട്ടെ അവസാനത്തെ കൂടിച്ചേരലായി.
2020 മാർച്ച് ഒന്നിന് ക്ഷേത്രത്തിലെ കൂട്ട എഴുന്നള്ളിപ്പിനെത്തിയ പതിനായിരക്കണക്കിന് ഉത്സവപ്രേമികൾക്കും ആനപ്രേമികൾക്കും കർണെൻറ വരവ് മറക്കാനാകാത്ത കാഴ്ചയായിരുന്നു. മാർച്ച് എട്ടിന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വിശ്രമത്തിലായിരുന്നു ഗജവീരൻ കർണൻ. ആദ്യമായാണ് ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റി 10ാം വാർഷികത്തിനോടനുബന്ധിച്ച് ആനപ്പൂരം നടത്തിയത്.
സ്ഥിരമായി വരുന്ന കമ്മിറ്റികളിൽനിന്ന് വലിയ തുക നൽകിയാണ് ആഘോഷ കമ്മിറ്റി കർണനെ എഴുന്നള്ളിച്ചത്. വൈകീട്ട് മൈതനാത്ത് എത്തിയപ്പോഴേക്കും കൂട്ട എഴുന്നള്ളിപ്പ് തുടങ്ങി ആനകളെല്ലാം അവർക്ക് നിശ്ചയിച്ച സ്ഥാനത്ത് നിലയുറപ്പിച്ചു. കർണന് നിൽക്കാൻ ഇടം ലഭിച്ചതുമില്ല. എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ കഴിയാതെ നിന്ന കർണൻ മുന്നിൽ നിൽക്കുന്ന നാൽപത്തോളം ഗജവീരന്മാരുടെ മുന്നിൽ തലപൊക്കി നിന്ന് മേളത്തിനൊത്ത് ചെവികളാട്ടിയുള്ള സുന്ദരമായ നിൽപ് ആർക്കും മറക്കാൻ കഴിയില്ല.
ആന കമ്പക്കാർക്ക് മൊബൈൽ കാമറകളിൽ ചിത്രം എടുക്കാൻ പാകത്തിലായിരുന്നു കൊമ്പെൻറ നിൽപ്. ചാലിശ്ശേരി പള്ളിപ്പെരുന്നാളിനും മുലായംപറമ്പത്ത് ഷേത്രത്തിലെ പൂരത്തിനും വർഷങ്ങളായി നിറസാന്നിധ്യമായിരുന്ന കർണന് 2017ൽ ക്ഷേത്രത്തിൽ വെച്ച് ഇഭരാജവജ്രം പതക്കം നൽകി ആദരിച്ചിരുന്നു.
പ്രൗഢഗംഭീരമായി തന്നെ സ്നേഹിക്കുന്ന ജനങ്ങൾക്കിടയിലൂടെ വളരെ അച്ചടക്കവും അനുസരണയുമായുള്ള മംഗലാംകുന്ന് കർണെൻറ ഈ വരവ് അവസാനത്തെയാകുമെന്ന് വിശ്വസിക്കാൻ ആനപ്രേമികൾക്ക് കഴിയുന്നില്ല. അവെൻറ കനപ്പെട്ട കാലുകൾ മണ്ണിൽ തീർത്ത മുദ്രകളും മാഞ്ഞുപോെയന്ന വേദനയിലാണ് ചാലിശ്ശേരി ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.