കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച് റോഡ് നിർമാണ അഴിമതിക്കേസ് റദ്ദാക്കാനാവില്ലെന്ന് വിജിലൻസ് ഹൈകോടതിയിൽ. അപ്രോച് റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമുതൽ ആറുവരെ പ്രതികളായ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മുൻ ഉദ്യോഗസ്ഥരായ കെ.എസ്. രാജു, പി.കെ. സതീശൻ, ആർ. ശ്രീനാരായണൻ, പി.ആർ. സന്തോഷ് കുമാർ, കെ.വി. ശ്രീകുമാർ എന്നിവർ നൽകിയ ഹരജിയിൽ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖ് നൽകിയ റിപ്പോർട്ടിലാണ് കേസ് റദ്ദാക്കരുതെന്ന ആവശ്യമുന്നയിച്ചത്.
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് കേരള സ്േറ്ററ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരിക്കെ 35.35 കോടിക്ക് കരാർ നൽകിയ അഞ്ച് അപ്രോച് റോഡുകളുടെ നിർമാണത്തിലും ക്രമക്കേട് ആരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിൽ കേസെടുത്ത് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.
കരാറിലൂടെ സർക്കാറിന് രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. എന്നാൽ, പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതെന്നാണ് ഹരജിക്കാരുടെ വാദം.
അഞ്ച് അപ്രോച് റോഡുകളിലൊന്നിെൻറ കരാറിൽ ക്രമക്കേടുണ്ടെന്ന കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പരപ്പനങ്ങാടി റെയിൽേവ ഒാവർബ്രിഡ്ജ് -കടലുണ്ടിക്കടവ് റോഡിെൻറ നിർമാണത്തിന് എട്ടുകോടി രൂപയുടെ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം നടത്തിയതെന്നും മറ്റ് നിർമാണ പ്രവർത്തനങ്ങളുടെ കരാറിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.