മൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ കമക്കേടുമായി ബന്ധപ്പെട്ട് റിമാ ൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ മറ്റൊരു അഴിമതിക്കേ സിൽ കൂടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. മലപ്പുറം ജില്ലയിൽ ഭാരതപ്പുഴക്ക് കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമിച്ച ചമ്രവട്ടം െറഗുലേറ്റർ-കം ബ്രിഡ്ജിെൻറ അഞ്ച് അപ്രോച് റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ അഴിമതി ആരോപിച്ച് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
35.35 കോടി രൂപയുടെ അഴിമതി ആരോപിക്കുന്ന ഹരജി ആദ്യം ഫയലിൽ സ്വീകരിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി, ഹർജിക്കാരെൻറയും പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദങ്ങൾ കേട്ടശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
നടപടിക്രമങ്ങൾ പാലിക്കാതെ സനാതൻ ഇൻഫ്രാസ്ട്രക്ചേഴ്സ് ആൻഡ് െഡവലപ്പേഴ്സ് എന്ന സ്വകാര്യ കമ്പനിക്ക് പണി ഏൽപിച്ചതിലൂടെ അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റം ചെയ്തെന്നാണ് ഹരജിയിൽ പറയുന്നത്. സൂരജാണ് ഒന്നാംപ്രതി. അക്കാലത്ത് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സൂരജ്, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷെൻറ (കെ.എസ്.സി.സി) ചെയർമാനുമായിരുന്നു.
കെ.എസ്.സി.സി വൈറ്റില അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് മാനേജിങ് ഡയറക്ടർ കെ.എസ്. രാജു, ചീഫ് എൻജിനീയർ പി.കെ. സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിങ് ഡയറക്ടർ പി.ആർ. സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, പൊതുമരാമത്ത് അണ്ടർ സെക്രട്ടറി എസ്. മാലതി, കമ്പനി കോൺട്രാക്ടർമാരായ പി.ജെ. ജേക്കബ്, വിശ്വനാഥൻ വാസു അരങ്ങത്ത്, കുരീക്കൽ ജോസഫ് പോൾ എന്നിവരാണ് മറ്റ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.