തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴക്ക് കാരണം. മൂന്ന് ദിവസം സംസ്ഥാനത്ത് കനത്തമഴയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തമഴ പ്രവചിച്ചതിന് തുടർന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, കോട്ടയം, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന ർദ്ദമായി മാറി പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു നവംബർ 11 രാവിലെയോടെ തമിഴ്നാടിന്‍റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ അറബികടലിൽ നിലവിലുള്ള ന്യുന മർദ്ദം അടുത്ത 3 ദിവസം കൂടി പടിഞ്ഞാറു -തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.