ഇടുക്കിയിൽനിന്നുള്ള ജലം ഭൂതത്താൻകെട്ടിൽ; ആലുവയിലെത്തുക രാത്രി 12ന് ശേഷം

തിരുവനന്തപുരം: ഇടുക്കി ഡാമിൽനിന്ന്​ പുറത്തുവിട്ട ജലം എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിലെത്തി. ജലനിരപ്പിൽ അഞ്ച്​ സെ.മീ വർധനയുണ്ടായിട്ടുണ്ട്​. 

വൈകീട്ട് അഞ്ചരയോടെ ഇടുക്കി ജലം ജില്ലാതിർത്തിയായ നേര്യമംഗലം പിന്നിട്ടിരുന്നു. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും.

വൈകീട്ട് 5.10 മുതല്‍ നാളെ പുലര്‍ച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനുശേഷം 12.40 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയില്‍നിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാല്‍ വെള്ളം സുഗമമായി ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വിവിധ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്​തമാകുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ ശനിയാഴ്ച (ഒക്ടോബര്‍ 23) വരെ വ്യാപകമായി ശക്തമായ മഴക്കും ഒറ്റപെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പിൽ നിന്നുള്ള വിവരം. മലയോര ജില്ലകളില്‍ മഴ കഠിനമായിരിക്കും.

കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന്​ യെല്ലോ അലേര്‍ട്ടും നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിൾ ഓറഞ്ച് അലേര്‍ട്ടു വ്യാഴാഴ്ച കണ്ണൂര്‍, കാസർകോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.


ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്

ബുധനാഴ്ച: കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെ ഒാറഞ്ച് അലര്‍ട്ട്.

വെള്ളിയാഴ്ച: കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിൽ ഒാറഞ്ച് അലർട്ട്.

ബുധനാഴ്​ച ഭാരതപ്പുഴ, പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11-25 എം.എം മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 - 37 എം.എം മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീ തീരങ്ങളില്‍ 11 - 25 എം.എം മഴയും ലഭിക്കാൻ സാധ്യത ഉണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വ്യാഴാഴ്ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 - 50 എം.എം മഴയും മീനച്ചിലില്‍ 26 - 37 എം. എം മഴയും അച്ചൻ കോവിലില്‍ 11- 25 എം.എം മഴയും ലഭിക്കാന്‍ സാധ്യതയുണ്ട്​. വെള്ളിയാഴ്ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി, മീനച്ചില്‍ നദീതീരങ്ങളില്‍ 38 -50 എം.എം മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26-37 എം.എം മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2021-10-19 19:43 IST

ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകള്‍ 22.5 സെന്‍റി മീറ്ററാക്കി ഉയര്‍ത്തി. ചൊവ്വാഴ്ച വൈകീട്ട് ആറിന് 76.02 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഷട്ടറുകള്‍ ഘട്ടംഘട്ടമായി 30 സെന്‍റീ മീറ്റര്‍ വരെ ഉയര്‍ത്താന്‍ അനുമതി നിലവിലുണ്ട്. 

2021-10-19 18:07 IST

കുറുമാലി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

2021-10-19 18:06 IST

ചിമ്മിണി ഡാമിൻ്റെ ഷട്ടറുകൾ 15 സെന്‍റി മീറ്ററിൽ നിന്ന് 19 സെന്‍റി മീറ്ററായി ഉയർത്തി. ഘട്ടം ഘട്ടമായി 30 സെന്‍റി മീറ്റർ വരെ ഉയർത്താനുള്ള അനുമതി നൽകി.

Tags:    
News Summary - Chance of heavy rain on Wednesday and Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.