അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക്​ സാധ്യത

തിരുവനന്തപുരം: ​മേയ് നാലോടെ തെക്കന്‍ അന്തമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

തെക്കേ ഇന്ത്യക്ക് മുകളില്‍ നിലകൊള്ളുന്ന ന്യുനമര്‍ദ പാത്തിയുടെയും കിഴക്ക്-പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ട്.

എറണാകുളം, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Tags:    
News Summary - Chance of isolated rain for the next five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.