ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഈമാസം 22വരെയാണ് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇതിെൻറ മുന്നോടിയായി ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
22 വരെ യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഇങ്ങനെ
19ന് : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
20ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
21ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
22ന്: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.