തി​ങ്ക​ൾ മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് ഇടിമിന്നലോടെ മഴക്കും കാറ്റിനും സാധ്യത

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ൾ മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റും വീ​ശാം. ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ രാ​ത്രി 10​ വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷ​ക്ക്​ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം.

കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ഏ​പ്രി​ൽ 14 മു​ത​ൽ മ​ല​യോ​ര​ജി​ല്ല​ക​ളാ​യ വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ​വ​കു​പ്പ്​ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.