തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളിലാണ് മഴ ലഭിച്ചേക്കാമെന്ന പ്രവചനം. മിന്നലിനോടൊപ്പം മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂര്‍ ജില്ലകളിൽ താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി കൂടുതലാണ്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.