തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശ്രീലങ്കന്‍തീരത്തേക്ക് നീങ്ങുകയാണ്. ഇത് നാളെയോടെ കന്യാകുമാരി കടലിലേക്ക് എത്താനിടയുണ്ട്.
ഇതിന്‍റെ സ്വാധീനത്തിലാണ് തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും പരക്കെ മഴക്ക് സാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.