തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ട് നടന്നുെവന്ന് ആരോപണമുയർന്ന ബൂത്തുകളിൽ റീേപാളിങ് നടക്കാൻ സാ ധ്യതയുെണ്ടന്ന് റിപ്പോർട്ട്. കാസർകോട്ടെ നാല് ബൂത്തുകളിലാണ് റീപോളിങ് നടക്കുക.
കല്യാശേരിയിെല 19 , 69, 70 ബൂത്തുകളിലും പയ്യന്നൂരിെല 48ാം നമ്പർ ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്ന് ഉച്ചയോടുകൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുെമന്നാണ് കരുതുന്നത്. റീപോളിങ് നടക്കുകയാണെങ്കിൽ മെയ് 19 ന് തന്നെ നടക്കുമെന്നാണ് കരുതുന്നത്. 23നാണ് ഫലപ്രഖ്യാപനം.
ഇൗ ബൂത്തുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഈ നാലിടങ്ങളിലും വെബ് കാസ്റ്റിങ് അടക്കം പരിശോധിച്ച ശേഷമായിരുന്നു കള്ളവോട്ട് സ്ഥിരീകരിച്ചത്. തുടർന്ന് റീപോളിങ് നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യെപ്പട്ടിരുന്നു.
ഏപ്രിൽ 23നാണ് കേരളത്തിൽ ലോക്സഭാ തെരെഞ്ഞടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ യു.ഡി.എഫും എൽ.ഡി.എഫും കള്ളവോട്ട് ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിഡിയോകളും ഇരു പാർട്ടികളും പുറത്തു വിട്ടു. ഇവ പരിശോധിച്ചതിൽ നിന്ന് 17 കള്ളവോട്ടുകളാണ് കണ്ടെത്താൻ സാധിച്ചത്. തുടർന്നാണ് റീപോളിങ് വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിൻെറ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും കള്ളവോട്ടിെൻറ പേരിൽ റീ പോളിങ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.