സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാറിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമാണ് ഒരാളെ തേജോവധം ചെയ്തത്.

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ല. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ അകപ്പെട്ട സി.പി.എം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ലന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുഖ്യമന്ത്രിയെ പുറത്താക്കാൻ ഫ്രഞ്ച് വിപ്ലവം പോലെ സമരം നടന്നുവെന്ന് ചൂണ്ടിക്കാണിച്ച ചാണ്ടി ഉമ്മൻ ചരിത്രപരമായ തെറ്റാണ് ഉണ്ടായതെന്ന് സി.പി.എം മനസിലാക്കണമെന്നും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തോട് ക്ഷമ ചോദിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Chandi Oommen MLA said that if there was a discussion to end the solar strike, he did not see anything wrong with it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.