ചന്ദ്രബോസ് കൊലക്കേസ്: പ്രതി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.  ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഹൈകോടതിക്കാണ്നി ര്‍ദേശം നല്‍കിയത്.

ആറ് മാസത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പായില്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യത്തിനായോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇപ്പോള്‍ ജാമ്യം അനുവദിക്കണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

2015 ലാണ് ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയത്. തൃശൂർ ജില്ലാ കോടതി നിഷാമിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.  

Tags:    
News Summary - Chandrabose murder case: Supreme Court rejects Nisham's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.