കൽപ്പറ്റ: ഹാരിസൺസ് (എച്ച്.എം.എൽ) ഓഫീസിലേക്ക് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ബഹുജന മാർച്ച് നടത്തി. സമരം ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഹാരിസൺസ് അടക്കമുള്ള വിദേശകമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി സർക്കാർ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ തോട്ടം ഉടമകൾ കോടിക്കണക്കിന് രൂപയാണ് കേരളീയരെ കൊള്ളയടിച്ചത്. വയനാട്ടിൽ 3800 ഏക്കർ തോട്ടം തരം മാറ്റി മുറിച്ച് വിറ്റ വിദേശ കമ്പനി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിന് തടസം നിൽക്കുന്നുവെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഹാരിസൺസ് അടക്കമുള്ള കമ്പികൾക്കെതിരെ സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്.
വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ആയിരക്കണക്കിന് ഏക്കർ തോട്ടം തരം മാറ്റി മുറിച്ച് വിറ്റതായി കണ്ടെത്തിയത്. ഭൂപരിഷ്കരണ നിയമപ്രകാരം തരം മാറ്റിയാൽ ലാൻഡ് ബോർഡിന് ഏറ്റെടുക്കാം. സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യത്തിന് മുന്നിൽ എസ്റ്റേറ്റ് ഉടകൾ ഹാജരാക്കിയത് വ്യാജരേഖയാണ്. നിലവിൽ തോട്ടം കൈവശം വെച്ചിരിക്കുന്നവർക്ക് ഈ ഭൂമിയിൽ ഉടമാവകാശം ഇല്ല. ഭൂരോഖകൾ പരിശോധിക്കാതെ താലൂക്ക് ലാൻഡ് ബോർഡാണ് ഇതുവരെ ഇവരെ സഹായിച്ചത്.
1947 നുശേഷം വിദേശ കമ്പികൾ വയനാട്ടിലെ തോട്ടങ്ങൾ ഉപേക്ഷിച്ചുപോയി. പിന്നീട് പലരും വ്യജരേഖകളുടെ പിൻബലത്തിലാണ് സർക്കാർ ഭൂമിയുടെ ഉടമകളായി. മുണ്ടക്കൈ- ചൂരൽമല ദുരന്തരിത്തിൽ ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി വേണം. അതിന് അനധികൃതിമായ കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറാവണമെന്ന് ടി.സി. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
സമരത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.എൻ. പ്രൊവിൻറ്, എയർ വൊ, എ.എം. സ്മിത, വി.എ. ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.