വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ; ‘പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ പറയുമായിരുന്നു’

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെ പറയുമായിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വിനായകൻ എന്താണ് പറഞ്ഞതെന്ന് കേട്ടിട്ടില്ല. ഒരു നിമിഷത്തിൽ അദ്ദേഹം പറഞ്ഞു പോയതാകും, അത് കാര്യമാക്കേണ്ട. എന്ത് പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് എറണാകുളം ഡി.സി.സിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലു പേർ നൽകിയ പരാതിയിൽ നടൻ വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് വിവരം. നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ച് വിനായകൻ ഫേസ്ബുക്ക് ലൈവ് ചെയ്തത്. പൊതുജനങ്ങളും കോൺഗ്രസുകാരും കടുത്ത പ്രതിഷേധം ഉയർത്തിയതോടെ നടൻ ലൈവ് വീഡിയോ ഫേസ്ബുക്കിൽനിന്ന് നീക്കിയിരുന്നു.

വിനായകന്‍റെ നടപടിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർ നടന്‍റെ ഫ്ലാറ്റിനു നേർക്ക് ആക്രമണം നടത്തിയിരുന്നു. ഫ്ലാറ്റിന്‍റെ ജനൽ തല്ലിപ്പൊട്ടിക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - chandy oommen about Vinayakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.