അനിൽ ആന്‍റണി കോൺഗ്രസിലേക്ക് തിരികെ വരേണ്ടെന്ന് ചാണ്ടി ഉമ്മൻ; ‘പാർട്ടി പ്രവർത്തകർ ആവശ്യപ്പെടില്ല’

പാലക്കാട്: ബി.ജെ.പിയിലേക്ക് പോയ അനിൽ ആന്‍റണി കോൺഗ്രസിലേക്ക് തിരികെ വരേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അനിൽ ആന്‍റണി പാർട്ടിയിലേക്ക് തിരികെ വരണമെന്നത് പി.ജെ. കുര്യന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അനിൽ തിരികെ വരണമെന്ന് കേരളത്തിലെ ഒരാൾ പോലും ആവശ്യപ്പെടുന്നതായി തനിക്കറിയില്ല. കോൺഗ്രസ് പ്രവർത്തകർ അത് ആവശ്യപ്പെടില്ല. കേരളത്തിലെ കോൺഗ്രസിൽ രണ്ട് പദവികൾ വഹിച്ച വ്യക്തിയാണ് അദ്ദേഹം. പോകേണ്ടവർക്ക് പാർട്ടിയിൽ നിന്ന് പോകാമെന്നും എന്നാൽ വരാൻ എളുപ്പമല്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അനിൽ ആന്‍റണിയെ കുറിച്ച് മുതിർന്ന നേതാവ് പി.ജെ. കുര്യൻ പരാമർശം നടത്തിയത്. കോൺഗ്രസിലെ എല്ലാ സുഖങ്ങളും അനുഭവിച്ചതിന് ശേഷം പാർട്ടിയെ ചതിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയ അനിൽ ആന്റണി ബി.ജെ.പിയെയും ചതിക്കും. ബി.ജെ.പിയെ ചതിച്ചു പുറത്തിറങ്ങുമ്പോൾ അനിലിനെ കോൺഗ്രസിലേക്ക് തിരികെ സ്വീകരിക്കാമെന്നാണ് പി.ജെ. കുര്യൻ പറഞ്ഞത്. എന്നാൽ, യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ കുര്യന്‍റെ നിലപാടിനെ പരസ്യമായി എതിർത്തു.

Tags:    
News Summary - Chandy Oommen asks Anil Antony not to return to Congress; 'Party workers will not demand'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.