കോട്ടയം: ഫേസ്ബുക് പ്രൊഫൈല്‍ ചിത്രം ശബരിമല ശാസ്താവിന്‍റേതാക്കി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ. വോട്ടെണ്ണലിന്‍റെ തലേന്നാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു.
കേരളത്തിൽ തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്.ബി പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്. 2019 നവംബറിലാണ് കവര്‍ ചിത്രം അവസാനമായി ചാണ്ടി ഉമ്മന്‍ അപ്ഡേറ്റ് ചെയ്തത്.
അതേസമയം ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തി. ''സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ'' എന്നാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ബെന്യാമിൻ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.