കേന്ദ്ര അഭിഭാഷക പാനൽ: വിശദീകരണവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ദേശീയപാത അതോറിറ്റി ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) അഭിഭാഷക പാനലിൽ ഉൾപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ. എൻ.എച്ച്.എ.ഐ അഭിഭാഷക പാനലിലെ നിയമനം രാഷ്ടീയം നോക്കിയല്ല. പൊളിറ്റിക്കൽ നിയമനവുമല്ല. പത്രപരസ്യം നൽകിയാണ് അപേക്ഷ ക്ഷണിക്കുന്നത്.

എം.എൽ.എ ആകുന്നതിനും ഒരു വർഷം മുമ്പാണ് അപേക്ഷിച്ചത്. അഭിമുഖം പൂർത്തിയാക്കിയാണ് താനടക്കം 67 പേരെ പാനലിൽ ഉൾപ്പെടുത്തിയത്. ഇതിൽ 12 പേർ ഇടതു പക്ഷക്കാരാണ്. മധു കേസിൽ സർക്കാർ പ്രോസിക്യൂട്ടറായ ആളും കൂട്ടത്തിലുണ്ട്. ആലപ്പുഴയിലെ കേസുകൾ വാദിക്കാനാണ് തന്നെ ഉൾപ്പെടുത്തിയത്.

ഇതിനിടെ, സമീപ കാലത്ത് വീണ്ടും പത്രപരസ്യം വന്നു. താൻ അപേക്ഷിച്ചില്ല. പക്ഷേ, ചോദിക്കാതെ വീണ്ടും തന്നെ പാനലിൽ ഉൾപ്പെടുത്തി. ഇതാണ് വിവാദമായത്. പിന്നാലെ എൻ.എച്ച്. ഐയിലെ ഉദ്യോഗസ്ഥൻ വിളിച്ച് രാജി ആവശ്യപ്പെട്ടു. ചോദിക്കാതെ ഉൾപ്പെടുത്തിയതിനാൽ സാധ്യമല്ലെന്ന് മറുപടി നൽകി. പിറ്റേന്ന് തന്നെ പുറത്താക്കി. കോൺഗ്രസുകാരനായതിനാലാണ് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chandy Oommen with explanation in lawyes panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.