തിരുവനന്തപുരം: സംസ്ഥാനത്ത് ടി.പി.ആർ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുന്നത് കേരളം സന്ദർശിക്കുന്ന കേന്ദ്ര വിദഗ്ധസമിതിയുടെ നിർദേശം കൂടി പരിഗണിച്ചശേഷം മാത്രം. വിദഗ്ധസമിതിയുടെ ബദൽ നിർദേശം ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം പരിഗണിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിെൻറ നിർദേശങ്ങളിൽ പ്രധാനം.
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്. അതിനാൽ രോഗമുണ്ടായാൽ തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് സർക്കാറിെൻറ പരിഗണനയിലുള്ളത്. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും േകാവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നേക്കും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായതിനാൽ വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കിയേക്കും.
എന്നാല്‍ വിവാഹം, മരണം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവക്ക് കടുത്ത നിയന്ത്രണം തുടർന്നേക്കും. മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്പോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാനും ശ്രമിക്കും. ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.