പാലക്കാട്: മധുര ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ െട്രയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. ജനുവരി നാല്, ഏഴ്, ഒമ്പത്, 10, 11 തീയതികളിൽ പാലക്കാട്-തിരിച്ചെന്തൂർ പാസഞ്ചർ (56769) കോവിൽപ്പട്ടിക്കും തിരുെനൽവേലിക്കുമിടയിലും അഞ്ച്, എട്ട്, 12, തീയതികളിൽ മധുരക്കും തിരുനെൽവേലിക്കുമിടയിലും സർവിസ് അവസാനിപ്പിക്കും.
തിരിച്ചെന്തൂർ-പാലക്കാട് പാസഞ്ചർ (56770) ജനുവരി അഞ്ച്, എട്ട്, 12 തീയതികളിൽ തിരുനെൽവേലിക്കും മധുരക്കുമിടയിലും ജനുവരി നാല്, ഏഴ്, ഒമ്പത്, 10, 11 തീയതികളിൽ തിരുനെൽവേലിക്കും മധുരക്കുമിടയിലും സർവിസ് അവസാനിപ്പിക്കും. മധുരയിൽ നിന്ന് വൈകീട്ട് 4.05ന് പുറപ്പെടുന്ന തിരിച്ചെന്തൂർ-പാലക്കാട് പാസഞ്ചർ (56770) ജനുവരി നാല്, ഏഴ്, ഒമ്പത്, 10, 11 തീയതികളിൽ 2.40 മണിക്കൂർ വൈകി 6.45നേ പുറപ്പെടൂവെന്നും ദക്ഷിണ റയിൽവേ അറിയിച്ചു.
എറണാകുളം-രാമേശ്വരം പ്രത്യേക െട്രയിൻ
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളം ജങ്ഷനിൽ നിന്ന് രാമേശ്വരത്തേക്ക് എറണാകുളം ജങ്ഷൻ-രാമേശ്വരം സ്പെഷൽ ട്രെയിൻ (06045) ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 27 വരെ എല്ലാ വ്യാഴാഴ്ചയും സർവിസ് നടത്തുമെന്ന് ദക്ഷിണ റയിൽവേ അറിയിച്ചു.
വൈകീട്ട് ഏഴിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം 7.30ന് രാമേശ്വരത്തെത്തും.
രാമേശ്വരം-എറണാകുളം ജങ്ഷൻ സ്പെഷൽ ട്രെയിൻ (06046) ജനുവരി 10, 17, 24, 31 തീയതികളിലും െഫബ്രുവരി 28 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവിസ് നടത്തും.
രാമേശ്വരത്ത് നിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പുലർച്ച 4.30ന് എറണാകുളം ജങ്ഷനിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.