തിരുവനന്തപുരം : സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്‍റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാനുസൃതമായ മാറ്റങ്ങള്‍ സഹകരണ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് വി.എന്‍ വാസവന്‍പറഞ്ഞു.
കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50 കോടി രൂപ ചെലവഴിച്ച് സമയബന്ധിതമായി സഹകരണ യൂണിയന്‍ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സഹകരണ യൂനിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി രജിത് കുമാര്‍ എം.പി സ്വാഗതവും , സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം എന്‍.കെ. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.