ഫോൺകെണി വിവാദം: ചാനൽ സി.ഇ.ഒ ഉൾപ്പടെ രണ്ട്​​ പേർക്ക്​ ജാമ്യം

കൊച്ചി: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കാനിടയായ ഫോണ്‍ കെണി കേസിൽ  അറസ്റ്റിലായ രണ്ട് പേര്‍ക്ക് കൂടി ഹൈകോടതി ജാമ്യം അനുവദിച്ചു. മംഗളം സി.ഇ.ഒ കെ ജയചന്ദ്രന്‍, റിപ്പോര്‍ട്ടര്‍ ആര്‍. അജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം. . 

മംഗളം ഓഫീസില്‍ കയറാന്‍ പാടില്ലെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം‍. നേരത്തെ ഏപ്രില്‍ 12 ന് ഇരുവരും ഹൈകോടതിയില്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിലുള്‍പ്പെട്ട മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ച് നിയമപരമായ പരിധിയില്‍ നിന്നാണ് ഫോണ്‍ രേഖകള്‍ ശേഖരിച്ചതെന്നും സംപ്രേഷണം ചെയ്തതിലെ ചെറിയ അപാകതക്ക് ചാനല്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും ഇവരുടെ ഹര‍ജിയില്‍ പറയുന്നു

Tags:    
News Summary - channel ceo get bail in honey trap case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.