കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ ബി.ജെ.പി നേതാവ് കുനിയിൽ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിെല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുൾപ്പെട്ട സംഘം ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട്, ഇരയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നായിരുന്നു.
പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാൻ ശ്രമിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേസിെൻറ മേൽനോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു.
ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.